35 വര്‍ഷത്തിന് ശേഷം പെറു ലോകകപ്പ് കളിക്കും
35 വര്‍ഷത്തിന് ശേഷം പെറു ലോകകപ്പ് കളിക്കും
ഇന്റര്‍ കോണ്‍ഫെഡറേഷന്‍ പ്ലേ ഓഫിന്റെ രണ്ടാം പാദ മത്സരത്തില്‍ ന്യൂസിലന്റിനെ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് ലാറ്റിനമേരിക്കയില്‍ നിന്നും അഞ്ചാമത്തെ ടീമായി പെറു റഷ്യന്‍ ലോകകപ്പിനുള്ള ടിക്കറ്റ് ഉറപ്പിച്ചത്.
ലാറ്റിനമേരിക്കന്‍ കരുത്തരായ പെറു ലോകകപ്പ് ഫുട്‌ബോളിന് യോഗ്യത നേടി. യോഗ്യതാ പ്ലേ ഓഫില്‍ ഓഷ്യാനിയന്‍ ടീം ന്യൂസിലന്‍ഡിനെ ഇരു പാദങ്ങളിലുമായി മറികടന്നാണ് പെറുവിന്റെ ലോകകപ്പ് യോഗ്യത. 35 വര്‍ഷത്തിന് ശേഷമാണ് പെറു ലോകകപ്പിന് യോഗ്യത നേടുന്നത്.
സ്വന്തം മണ്ണില്‍ തിങ്ങി നിറഞ്ഞ നാട്ടുകാരെ സാക്ഷി നിര്‍ത്തിയാണ് പെറു ചരിത്രം രചിച്ചത്. ഇന്റര്‍ കോണ്‍ഫെഡറേഷന്‍ പ്ലേ ഓഫിന്റെ രണ്ടാം പാദ മത്സരത്തില്‍ ന്യൂസിലന്റിനെ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് ലാറ്റിനമേരിക്കയില്‍ നിന്നും അഞ്ചാമത്തെ ടീമായി പെറു റഷ്യന്‍ ലോകകപ്പിനുള്ള ടിക്കറ്റ് ഉറപ്പിച്ചത്.
ഇരുപത്തിയേഴാം മിനുട്ടില്‍ ഫര്‍ഫാനാണ് പെറുവിനെ ആദ്യം മുന്നിലെത്തിച്ചത്. അറുപത്തിയഞ്ചാം മിനുട്ടില്‍ റാമോസിലൂടെ പെറു ലീഡ് രണ്ടാക്കി. ന്യൂസിലന്റിനും അവസരങ്ങളേറെ ലഭിച്ചെങ്കിലും പെറു ഗോള്‍ കീപ്പറുടെ മികച്ച ഫോം തിരിച്ചടിയായി. ഇരുപാദങ്ങളിലൂമായി രണ്ട് ഗോള്‍ വിജയത്തോടെയാണ് പെറു ലോകകപ്പിന് യോഗ്യത നേടിയത്.
ന്യൂസിലന്റില്‍ നടന്ന ആദ്യ പാദം ഗോള്‍രഹിത സമനിലയില്‍ കലാശിച്ചിരുന്നു. 1982 ലാണ് ഇതിന് മുമ്പ് പെറു ലോകകപ്പില്‍ കളിച്ചത്.
Adjust Story Font
16