Quantcast

പരിക്കും ആസ്ട്രേലിയക്കാര്‍ക്ക് പരിഹാസം; മാക്സ് വല്ലിനെതിരെ ട്വിറ്ററില്‍ പടയൊരുക്കം 

MediaOne Logo

Rishad

  • Published:

    23 May 2018 6:19 PM GMT

പരിക്കും ആസ്ട്രേലിയക്കാര്‍ക്ക് പരിഹാസം; മാക്സ് വല്ലിനെതിരെ ട്വിറ്ററില്‍ പടയൊരുക്കം 
X

പരിക്കും ആസ്ട്രേലിയക്കാര്‍ക്ക് പരിഹാസം; മാക്സ് വല്ലിനെതിരെ ട്വിറ്ററില്‍ പടയൊരുക്കം 

റാഞ്ചി ടെസ്റ്റിലെ മൂന്നാം ദിനത്തിലാണ് കോഹ്ലിയുടെ പരിക്ക് മാക്‌സവെല്ലിന് പരിഹാസമായത്

ഇന്ത്യന്‍ ക്യാപ്റ്റന്‍ കോഹ്‌ലിയോടുള്ള ആസ്‌ട്രേലിയയുടെ പക ഇതുവരെ തീര്‍ന്നില്ലെന്ന് വേണം ഗ്ലെന്‍ മാക്‌സ്‌വെല്ലിന്റെ 'കാട്ടിക്കൂട്ടലുകള്‍ കണ്ടാല്‍. റാഞ്ചി ടെസ്റ്റിലെ മൂന്നാം ദിനത്തിലാണ് കോഹ്ലിയുടെ പരിക്ക് മാക്‌സവെല്ലിന് പരിഹാസമായത്. ടെസ്റ്റിന്റെ ആദ്യ ദിനത്തിലായിരുന്നു കോഹ്ലിക്ക് പരിക്കേറ്റിരുന്നത്.

ബൗണ്ടറി ലൈനില്‍വെച്ച് കോഹ്ലി കൈ കുത്തി വീഴകുയായിരുന്നു. തോളെല്ലിന് പരിക്കേറ്റ കോഹ്ലി പിന്നീട് ഫീല്‍ഡിനിറങ്ങിയിരുന്നില്ല. എന്നാല്‍ സമാനമായ വീഴ്ച മാക്‌സ്‌വെല്ലും ബൗണ്ടറി ലൈനിനരകില്‍ വീണു. താരത്തിന് ഒന്നും പറ്റിയില്ല. കോഹ്ലിയുടെ പരിക്കിനെ പരിഹസിക്കും വിധമായിരുന്നു മാക്‌സ് വെല്‍ വീണിടത്തു നിന്നും തിരിച്ചുവന്നത്.

എന്തായാലും മാക്‌സ്‌വെല്ലിന്റെ ഈ പരിഹാസം സോഷ്യല്‍ മീഡിയയില്‍ രോഷത്തിനിടയാക്കിയിട്ടുണ്ട്. പലരും മാക്‌സ് വെല്ലിനെതിരെ രംഗത്ത് എത്തി. ഒരാളുടെ പരിക്കാണോ നിങ്ങള്‍ പരിഹസിക്കുന്നത്, ആസ്ട്രേലിയക്കാരുടെ മനോഭാനാണ് ഇത് തെളിയിക്കുന്നതെന്ന് തുടങ്ങി നിരവധി കമന്റുകളാണ് ട്വിറ്ററില്‍ പരക്കുന്നത്.

Dear Maxwell making fun of Someone's injury is not at all funny😎

You hav to pay for this.
Mark my words_l_

Virat Kohli#IndvAus #INDvsAUS pic.twitter.com/rA3dkfqnvs

— Sir Rohit Sharma (@SirRohitSharma_) March 18, 2017

TAGS :

Next Story