Quantcast

ധോണി അമൂല്യ നിധിയാണെന്ന് ചീഫ് സെലക്ടര്‍

MediaOne Logo

admin

  • Published:

    23 May 2018 7:43 PM GMT

ധോണി അമൂല്യ നിധിയാണെന്ന് ചീഫ് സെലക്ടര്‍
X

ധോണി അമൂല്യ നിധിയാണെന്ന് ചീഫ് സെലക്ടര്‍

വിക്കറ്റിന് പിന്നില്‍ ധോണി നടത്തുന്ന അസാമാന്യ പ്രകടനങ്ങള്‍ കണക്കിലെടുക്കുന്നില്ല. എന്‍റെ അഭിപ്രായത്തില്‍ ധോണിയെ വെല്ലുന്ന ഒരു വിക്കറ്റ് കീപ്പര്‍ ഇന്ന് കളത്തിലില്ല

ഇന്ത്യന്‍ ക്രിക്കറ്റിനെ സംബന്ധിച്ചിടത്തോളം ധോണി അമൂല്യ നിധിയാണെന്ന് ചീഫ് സെലക്ടര്‍ എംഎസ്കെ പ്രസാദ്. ധോണിയുടെ ബാറ്റിങിനെ കുറിച്ചാണ് നാം എപ്പോഴും സംസാരിക്കുന്നത്. എന്നാല്‍ ലോകത്ത് ഇന്ന് നിലവിലുള്ള ഏറ്റവും മികച്ച വിക്കറ്റ് കീപ്പറാണ് അദ്ദേഹമെന്നത് നാം മറക്കുന്നു. കഴിഞ്ഞ 10-12 വര്‍ഷത്തിനിടെ വിക്കറ്റിന് പിന്നില്‍ ഒരു മോശം ദിനം പോലും ധോണിക്കുണ്ടായിട്ടില്ലെന്നത് നമ്മളില്‍ പലരും സൌകര്യപൂര്‍വ്വം മറക്കുകയാണ്. നമ്മളിപ്പോഴും ധോണിയെ ഒരു ബാറ്റ്സ്മാനെന്ന നിലയില്‍ മാത്രമാണ് കാണുന്നത്. പക്ഷേ വിക്കറ്റിന് പിന്നില്‍ ധോണി നടത്തുന്ന അസാമാന്യ പ്രകടനങ്ങള്‍ കണക്കിലെടുക്കുന്നില്ല. എന്‍റെ അഭിപ്രായത്തില്‍ ധോണിയെ വെല്ലുന്ന ഒരു വിക്കറ്റ് കീപ്പര്‍ ഇന്ന് കളത്തിലില്ല - പ്രസാദ് പറഞ്ഞു.

ടീമിനെ സംബന്ധിച്ചിടത്തോളം വിലമതിക്കാനാവാത്ത നിധിയാണ് ധോണി. നിര്‍ണായക ഘട്ടങ്ങളില്‍ ധോണി നല്‍കുന്ന സൂചനകള്‍ വലുതാണ്. ക്രിക്കറ്റ് ലോകത്ത് കാര്യങ്ങള്‍ പഠിച്ച് പെട്ടെന്ന് തീരുമാനങ്ങളിലെത്താന്‍ കഴിയുന്ന അപൂര്‍വ്വം കളിക്കാരിലൊരാളാണ് മഹി. വിരാട് കൊഹ്‍ലിക്ക് വഴികാട്ടിയായി പ്രവര്‍ത്തിക്കാന്‍ അനുയോജ്യന്‍ ധോണി മാത്രമാണെന്നും പ്രസാദ് കൂട്ടിച്ചേര്‍ത്തു.

TAGS :

Next Story