യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ ഇന്ന് റയല്‍ മാഡ്രിഡ്- യുവന്റ്സ് പോരാട്ടം
യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ ഇന്ന് റയല്‍ മാഡ്രിഡ്- യുവന്റ്സ് പോരാട്ടം
തുടര്‍ച്ചയായ രണ്ടാം തവണയും കിരീടമുയര്‍ത്താമെന്ന പ്രതീക്ഷയിലാണ് റയല്‍
യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ ഇന്ന് റയല്‍ മാഡ്രിഡ്- യുവന്റസിനെ നേരിടും. തുടര്‍ച്ചയായ രണ്ടാം തവണയും കിരീടമുയര്‍ത്താമെന്ന പ്രതീക്ഷയിലാണ് റയല്‍. രണ്ട് പതിറ്റാണ്ടിന് ശേഷം കിരീടം ഇറ്റലിയിലെത്തിക്കാമെന്ന പ്രതീക്ഷയിലാണ് യുവന്റസ്. രാത്രി 12.15 നാണ് കാര്‍ഡിഫിലാണ് മല്‍സരം.
യൂറോപ്യന്‍ ഫുട്ബോളിലെ പുതിയ അവകാശികള്‍ ആരെന്ന് അറിയാനുളള കാത്തിരിപ്പിലാണ് സോക്കര്‍ ലോകം. നിലവിലെ ജേതാക്കളായ റയല്‍ പന്ത്രണ്ടാം കീരീടം ലക്ഷ്യമിട്ടാണ് കാര്‍ഡിഫില്‍ ഇറങ്ങുക. ഇരുപാദങ്ങളിലുമായി അത്‌ലറ്റിക്കോ മാഡ്രിഡിനെ രണ്ടിനെതിരെ നാലുഗോള്‍ ജയവുമായാണ് സിദാന്റേയും സംഘത്തിന്റേയും ഫൈനല്‍ പ്രവേശം. ലോകോത്തര നിര തന്നെയാണ് റയലിന്റെ കരുത്ത്.
ക്രിസ്ത്യാനോ റൊണാള്‍ഡോ, കരീം ബെന്‍സേമ, ഗരത് ബെയില്‍, അല്‍വാരോ മൊറോട്ട എന്നിവര്‍ ആക്രമിക്കുന്പോള്‍ യുവന്റസ് പ്രതിരോധത്തിന് കനത്ത വെല്ലുവിളിയാകും. ടോണി ക്രൂസ് ലൂക്കാ മോഡ്രിച്ച്, കാസ്മിറോ എന്നിവര്‍ അണിനിരക്കുന്ന മധ്യനിര. റാഫേല്‍ വരാനെ, പെപ്പെ, സെര്‍ജിയോ റാമോസ് എന്നിവര്‍ പ്രതിരോധവും തീര്‍ക്കുന്പോള്‍ ഗോള്‍ കണ്ടെത്താന്‍ യുവന്റസ് മുന്നേറ്റനിരയും പാടുപെടും. ആദ്യപാദത്തില്‍ ക്രിസ്ത്യാനോ റൊണാള്‍ഡോയുടെ ഹാട്രിക്ക് മികവിലാണ് റയല്‍ അത്‌ലറ്റിക്കോയെ തകര്‍ത്തത് .സ്പാനിഷ് ലീഗ് സ്വന്തമാക്കിയ റയലിന് സിദാന്റെ തന്ത്രങ്ങളും കരുത്താണ്
മറുവശത്ത് ആത്മവിശ്വാസത്തിലാണ് ഇറ്റാലിയന്‍ കരുത്തരായ യുവന്റസ്. ഫ്രഞ്ച് ക്ലബ്ബ് മൊണാക്കോയെ ഇരുപാദങ്ങളിലുമായി ഒന്നിനെതിരെ നാലുഗോളിന് തകര്‍ത്താണ് യുവന്റസ് കലാശപ്പോരിലെത്തിയത്. ഒന്പതാം തവണയാണ് യുവന്റസ് ഫൈനലിന് യോഗ്യത നേടുന്നത്. ഡാനി ആല്‍വേസ് ,ഗോണ്‍സാലോ ഹിഗ്വെയ്ന്‍ ,മരിയോ മാന്‍സൂക്കിച്ച് എന്നിവരുടെ കേളിമികവിലാണ് യുവന്റസിന്റെ ജൈത്രയാത. ചാന്പ്യന്സ് ലീഗില് ഇരു ടീമും അഞ്ച് തവണ ഏറ്റുമുട്ടിയപ്പോള് യുവന്‍റസ് ജയിച്ചത് മൂന്ന് കളികളില്‍. റയലിന് വിജയിക്കാനായത് രണ്ട് കളികള് മാത്രം.
Adjust Story Font
16