Quantcast

ടീം ഇന്ത്യയുടെ തെരഞ്ഞെടുപ്പില്‍ റോയല്‍ ചലഞ്ചേഴ്സ് ക്വാട്ട എന്ന ആരോപണം

MediaOne Logo

admin

  • Published:

    23 May 2018 10:03 PM GMT

ടീം ഇന്ത്യയുടെ തെരഞ്ഞെടുപ്പില്‍ റോയല്‍ ചലഞ്ചേഴ്സ് ക്വാട്ട എന്ന ആരോപണം
X

ടീം ഇന്ത്യയുടെ തെരഞ്ഞെടുപ്പില്‍ റോയല്‍ ചലഞ്ചേഴ്സ് ക്വാട്ട എന്ന ആരോപണം

ശ്രീലങ്കക്കെതിരെ സമാപിച്ച ഏകദിന പരമ്പരയില്‍ അര്‍ഹിച്ചതില്‍ കൂടുതല്‍ അവസരം കേദാര്‍ ജാദവിന് ലഭിച്ചെന്നും കിട്ടിയ അവസരം മുതലെടുക്കാനാകാതെ ഇരുട്ടില്‍ തപ്പുന്ന പ്രകടനമാണ് രാഹുല്‍ പുറത്തെടുത്തതെന്നുമാണ് .......

ഓസീസിനെതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യന്‍ ടീമില്‍ ബംഗളൂരു റോയല്‍ ചലഞ്ചേഴ്സില്‍ നിന്നുള്ള കളിക്കാരുടെ ആധിക്യം വിമര്‍ശത്തിന് വഴിവയ്ക്കുന്നു. ധോണി നായക സ്ഥാനം ഒഴിഞ്ഞതോടെ ചെന്നൈ ക്വാട്ട അവസാനിച്ചെന്നും പകരം റോയല്‍ ചലഞ്ചേഴ്സ് ക്വാട്ട ആരംഭിച്ചെന്നുമാണ് ആരാധകരുടെ വിമര്‍ശം. ട്വിറ്ററില്‍ തങ്ങളുടെ രോഷ പെരുമഴ തീര്‍ത്താണ് അവര്‍ തങ്ങളുടെ പ്രതിഷേധം പ്രകടിപ്പിച്ചത്. അനുഭവ സമ്പന്നരായ യുവരാജ് സിങിനെയും സുരേഷ് റെയ്നയെയും ഒഴിവാക്കി ബംഗളൂരു ടീമിലെ അംഗങ്ങളെ ഉള്‍പ്പെടുത്തിയതാണ് ആരാധകരില്‍ പലരെയും ചൊടിപ്പിച്ചിട്ടുള്ളത്.

നായകന്‍ കൊഹ്‍ലിക്ക് പുറമെ ഓപ്പണര്‍ ലോകേഷ് രാഹുല്‍, മധ്യനിര ബാറ്റ്സ്മാന്‍ കേദാര്‍ ജാദവ്, ലെഗ് സ്പിന്നര്‍ ചഹാല്‍ എന്നിവരാണ് ഇന്ത്യന്‍ ടീമില്‍ ഇടംപിടിച്ച മറ്റ് ബംഗളൂരു ടീം അംഗങ്ങള്‍. ഇതില്‍ കൊഹ്‍ലിയുടെയും ചഹാലിന്‍റെയും സാന്നിധ്യം ഏവരും അംഗീകരിക്കുന്നുണ്ടെങ്കിലും മറ്റ് രണ്ട് പേരും അവസരങ്ങള്‍ മുതലാക്കാത്തവരാണെന്ന പരാതിയാണ് ഉയര്‍ന്നിട്ടുള്ളത്. ശ്രീലങ്കക്കെതിരെ സമാപിച്ച ഏകദിന പരമ്പരയില്‍ അര്‍ഹിച്ചതില്‍ കൂടുതല്‍ അവസരം കേദാര്‍ ജാദവിന് ലഭിച്ചെന്നും കിട്ടിയ അവസരം മുതലെടുക്കാനാകാതെ ഇരുട്ടില്‍ തപ്പുന്ന പ്രകടനമാണ് രാഹുല്‍ പുറത്തെടുത്തതെന്നുമാണ് വിമര്‍ശം.

TAGS :

Next Story