അഹങ്കാരം കാണിച്ചാല്‍ കേന്ദ്ര കായികമന്ത്രിയുടെ അംഗീകാരം റദ്ദാക്കുമെന്ന് ഒളിമ്പിക്സ് സംഘാടകര്‍
അഹങ്കാരം കാണിച്ചാല്‍ കേന്ദ്ര കായികമന്ത്രിയുടെ അംഗീകാരം റദ്ദാക്കുമെന്ന് ഒളിമ്പിക്സ് സംഘാടകര്‍
അഹങ്കാരവും മോശം പെരുമാറ്റവും ഒഴിവാക്കിയില്ലെങ്കില്‍ കേന്ദ്ര കായികമന്ത്രി വിജയ് ഗോയലിന്റെ അംഗീകാരം (അക്രഡിറ്റേഷന്‍) റദ്ദാക്കുമെന്ന് റിയോ ഒളിമ്പിക്സ് സംഘാടകര്‍.
അഹങ്കാരവും മോശം പെരുമാറ്റവും ഒഴിവാക്കിയില്ലെങ്കില്‍ കേന്ദ്ര കായികമന്ത്രി വിജയ് ഗോയലിന്റെ അംഗീകാരം (അക്രഡിറ്റേഷന്‍) റദ്ദാക്കുമെന്ന് റിയോ ഒളിമ്പിക്സ് സംഘാടകര്‍. ഒളിമ്പിക് കമ്മിറ്റിയുടെ അംഗീകാരമില്ലാത്തവരെ ഒപ്പം കൂട്ടുകയും അനുമതിയില്ലാതെ ഇവര്‍ക്ക് പ്രവേശം നിഷേധിക്കപ്പെട്ട സ്ഥലങ്ങളില്‍ കടത്തിക്കൊണ്ടുവരികയും ചെയ്യുന്ന വിജയ് ഗോയലിന്റെ നടപടി അംഗീകരിക്കാന്‍ കഴിയില്ലെന്ന് സംഘാടകര്‍ വ്യക്തമാക്കി കഴിഞ്ഞു.
ഒളിമ്പിക് വേദികളിലെ പ്രത്യേക ഇടങ്ങളില്‍ അംഗീകാരമില്ലാത്ത വ്യക്തികളെ പ്രവേശിപ്പിക്കാന്‍ വിജയ് ഗോയല്‍ മുതിര്‍ന്നതായി ഒന്നിലേറെ തവണ റിപ്പോര്‍ട്ട് കിട്ടിയിട്ടുണ്ടെന്ന് റിയോ ഒളിമ്പിക്സ് സംഘാടക കമ്മിറ്റി കോണ്ടിനെന്റല്‍ മാനേജര്‍ സാറാ പീറ്റേഴ്സണ്‍ പറഞ്ഞു. മന്ത്രിയുടെ പരിവാരങ്ങള്‍ക്ക് ഇവിടേക്ക് പ്രവേശനമില്ലെന്ന് അറിയിക്കുമ്പോള്‍ ധാര്‍ഷ്ട്യത്തോടെയാണ് അവര്‍ പെരുമാറുന്നതെന്നും മന്ത്രി തങ്ങളുടെ ജീവനക്കാരെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചതായും സാറ പറഞ്ഞു. ഒളിമ്പ്യന്‍മാരുടെ ഗെയിംസ് വില്ലേജിലെ സൌകര്യങ്ങള്‍ പരിശോധിക്കാനും താരങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുന്നതിനുമാണ് വിജയ് ഗോയല്‍ റിയോയില്‍ എത്തിയിട്ടുള്ളത്. എന്നാല്‍ മന്ത്രിയുടെ അഹങ്കാരം അംഗീകരിക്കാന്‍ കഴിയില്ലെന്നും പലകുറി മുന്നറിയിപ്പ് നല്‍കിയിട്ടും സംഘാടകരുടെ വാക്കിന് പുല്ലുവില പോലും വിജയ് ഗോയല്‍ നല്‍കിയില്ലെന്നും സാറ കുറ്റപ്പെടുത്തി. ഈ മോശം പെരുമാറ്റം കൊണ്ട് മാത്രം മന്ത്രിയുടെ അക്രഡിറ്റേഷന്‍ റദ്ദാക്കേണ്ടി വരുമെന്നും സാറ പറഞ്ഞു.
Adjust Story Font
16