സ്മിത്തിനും കൂട്ടുകാര്‍ക്കും കൊഹ്‍ലി സംഘത്തെ ഭയമാണെന്ന് ഓസീസ് പരിശീലകന്‍
സ്മിത്തിനും കൂട്ടുകാര്‍ക്കും കൊഹ്‍ലി സംഘത്തെ ഭയമാണെന്ന് ഓസീസ് പരിശീലകന്‍
ഇത് വ്യക്തിപരമല്ല. അവരുടെ മാനസികാവസ്ഥയുടെ പ്രതിഫലനമാണ്. പലരും ചെറിയ ഭയത്തോടെയാണ് കളിക്കുന്നത്. ഇതൊഴിവാക്കാനാണ് ഞങ്ങളുടെ ശ്രമം
തന്‍റെ കളിക്കാര്‍ക്ക് കൊഹ്‍ലിയെയും സംഘത്തെയും ഭയമാണെന്ന് തുറന്ന് സമ്മതിച്ച് ഓസീസ് പരിശീലകന്‍ ഡേവിഡ് സാകെര്‍. ഇത് വ്യക്തിപരമല്ല. അവരുടെ മാനസികാവസ്ഥയുടെ പ്രതിഫലനമാണ്. പലരും ചെറിയ ഭയത്തോടെയാണ് കളിക്കുന്നത്. ഇതൊഴിവാക്കാനാണ് ഞങ്ങളുടെ ശ്രമം. കൂടുതല്‍ സ്വതന്ത്രമായി കൂടുതല്‍ സ്വയം അര്‍പ്പിച്ച് അവര്‍ കളിക്കുന്നുണ്ടെന്ന് ലക്ഷ്മിടുന്നത്. പക്ഷേ പരാജയം നേരിടുമ്പോള്‍ അതും തുടര്‍ച്ചയായി വരുമ്പോള്‍ ഒരു തരം ഭയം അറിയാതെ വരും. ഇത് നാടകീയമല്ല. പരിഹരിക്കാനാവുന്ന വിഷയമാണെന്ന വിശ്വാസമുണ്ട്. ഏറെ പ്രതിഭയുള്ള കളിക്കാരുടെ കൂട്ടമാണിത് - സാകെര്‍ പറഞ്ഞു.
ട്വന്‍റി20 മത്സരങ്ങള്‍ക്കായി ആറോളം താരങ്ങളെത്തുന്നത് ഗുണപ്രദമാകുമെന്ന വിശ്വാസം ഓസീസ് നായകന്‍ പ്രകടിപ്പിച്ചു. ട്വന്‍റി20 പരമ്പര കൂടുതല്‍ ആസ്വദിച്ച് കളിക്കാന്‍ ഇത് ഉപകരിക്കും, കഴിഞ്ഞ നാലാഴ്ചയായി കൂടെയില്ലാതിരുന്ന ആറോളം പേരുത്തുക പുതിയ ഊര്‍ജ്ജമാണ്. ഇത് മാറ്റങ്ങള്‍ക്ക് കാരണമാകുമെന്നും ഓസീസ് നായകന്‍ പ്രത്യാശ പ്രകടിപ്പിച്ചു.
Adjust Story Font
16