Quantcast

ശ്രീകാന്ത്​ ഡെൻമാർക്ക്​ ഓപ്പൺ സെമി ഫൈനലിൽ

MediaOne Logo

admin

  • Published:

    24 May 2018 12:25 PM GMT

ശ്രീകാന്ത്​ ഡെൻമാർക്ക്​ ഓപ്പൺ സെമി ഫൈനലിൽ
X

ശ്രീകാന്ത്​ ഡെൻമാർക്ക്​ ഓപ്പൺ സെമി ഫൈനലിൽ

ഒന്നാം സീഡ് ഡെൻമാർക്കിന്‍റെ വിക്​ടർ അക്സലെസനെ അട്ടിമറിച്ചാണ്​ ശ്രീകാന്തിന്‍‌റെ സെമി പ്രവേശനം. ആദ്യ ഗെയിം അടിയറവ് പറഞ്ഞ ശ്രീകാന്ത് അടുത്ത രണ്ട്

ഇന്ത്യയുടെ കിടംബി ശ്രീകാന്ത്​ ഡെൻമാർക്ക്​ ഓപ്പൺ സെമി ഫൈനലിൽ കടന്നു. ഒന്നാം സീഡ് ഡെൻമാർക്കിന്‍റെ വിക്​ടർ അക്സലെസനെ അട്ടിമറിച്ചാണ്​ ശ്രീകാന്തിന്‍‌റെ സെമി പ്രവേശനം. ആദ്യ ഗെയിം അടിയറവ് പറഞ്ഞ ശ്രീകാന്ത് അടുത്ത രണ്ട് ഗെയിമുകളില്‍ ശക്തമായ തിരിച്ചുവരവാണ് നടത്തിയത്. ​സ്കോർ 14-21,22-20,21-7.

എന്നാൽ ഇന്ത്യക്ക്​ നിരാശ നൽകി സൈന നെഹ്​വാളും, എച്ച്​.എസ്​ പ്രണോയും ക്വാർട്ടറിൽ പുറത്തായി.ജപ്പാന്‍റെ നാലാം സീഡ്​ അകാന യുമാഗുച്ചിയാണ്​ സൈനയെ തോൽപ്പിച്ചത്​. കേവലം 29 മിനിട്ട്​ നീണ്ട പോരാട്ടത്തിനൊടുവിൽ സൈന അടിയറവ്​ പറയുകയായിരുന്നു. സ്കോർ 10-21,13-21.

44 മിനിട്ട്​ നീണ്ട പോരട്ടത്തിനൊടുവിൽ ദക്ഷിണകൊറിയയുടെ സൺ വാൻ ഹോയാണ്​ പ്രണോയിയെ തോൽപ്പിച്ചത്​. സ്​കോർ: 13-21,18-21

TAGS :

Next Story