ദേശീയ അത്‍ലറ്റിക് യൂത്ത് ചാമ്പ്യന്‍ഷിപ്പ്: ആദ്യദിനം താരമായത് അനുമോള്‍ തമ്പി
ദേശീയ അത്‍ലറ്റിക് യൂത്ത് ചാമ്പ്യന്‍ഷിപ്പ്: ആദ്യദിനം താരമായത് അനുമോള്‍ തമ്പി
പതിമൂന്നാമത് ദേശീയ അത്‍ലറ്റിക് യൂത്ത് ചാമ്പ്യന്‍ഷിപ്പില്‍ ആദ്യ ദിനം തന്നെ താരമായത് കേരളത്തിന്റെ അനുമോള്‍ തമ്പിയാണ്.
പതിമൂന്നാമത് ദേശീയ അത്‍ലറ്റിക് യൂത്ത് ചാമ്പ്യന്‍ഷിപ്പില്‍ ആദ്യ ദിനം തന്നെ താരമായത് കേരളത്തിന്റെ അനുമോള്‍ തമ്പിയാണ്. മൂവായിരം മീറ്ററില്‍ റെക്കോഡോടെയാണ് അനുമോള്‍ സ്വര്‍ണം നേടിയത്. ദേശീയ -സംസ്ഥാന സ്കൂള്‍ മീറ്റുകളില്‍ തിളങ്ങിയ അനുമോള്‍ അതേ മികവാണ് യൂത്ത് ചാമ്പ്യന്‍ഷിപ്പിലും പുറത്തെടുത്തത്.
കഴിഞ്ഞ തവണ നഷ്ടമായ സ്വര്‍ണമാണ് കാലിക്കറ്റ് യൂണിവേഴ്സിറ്റി കാമ്പസില്‍ നിന്ന് അനുമോള്‍ ഓടിയെടുത്തത്. കൂടെ ഒരു റെക്കോഡും. 10 മിനിറ്റില്‍ അനുമോള്‍ 3000 മീറ്റര്‍ ഓടിയെത്തി. ഇതോടെ സഞ്ജീവനി യാദവിന്റെ ദേശീയ റെക്കോഡും പിആര്‍ അലീഷയുടെ മീറ്റ് റെക്കോഡും പഴങ്കഥയായി. സ്വര്‍ണം പ്രതീക്ഷിച്ചത് തന്നെയാണെന്നായിരുന്നു അനുമോളുടെ പ്രതികരണം. കഴിഞ്ഞ തവണ ഗോവയില്‍ നടന്ന ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി കൊണ്ട് തൃപ്തിയടയേണ്ടി വന്നിരുന്നു അനുമോള്‍ക്ക്. കോതമംഗലം മാര്‍ബേസില്‍ സ്കൂള്‍ വിദ്യാര്‍ഥിനിയാണ് അനുമോള്‍.
Adjust Story Font
16