റൈസിങ് പുനെ സൂപ്പര്‍ജയന്‍റ്സ് ഫൈനലില്‍
റൈസിങ് പുനെ സൂപ്പര്‍ജയന്‍റ്സ് ഫൈനലില്‍
മൂന്ന് വിക്കറ്റെടുത്ത വാഷിങ്ടണ്‍ സുന്ദറും ഷര്‍ദുല്‍ താക്കൂറുമാണ് മുംബൈ ബാറ്റിങിനെ തകര്‍ത്തത്. തോറ്റെങ്കിലും മുംബൈക്ക് ഇനിയും ഫൈനല്‍ സാധ്യതയുണ്ട്...
ഐ പി എല്ലിലെ ആദ്യ ക്വാളിഫയറില്‍ മുംബൈ ഇന്ത്യന്‍സിനെ തോല്‍പ്പിച്ച് റൈസിങ് പൂനെ സൂപ്പര്‍ജയന്റസ് ഫൈനലിലെത്തി. 20 റണ്‍സിനായിരുന്നു പൂനെയുടെ ജയം. പൂനെയുടെ വാഷിങ്ടണ്‍ സുന്ദറാണ് മാന്‍ ഓഫ് ദ മാച്ച്.
സീസണില്‍ മുംബൈക്ക് മുന്നില്‍ കീഴടങ്ങിയിട്ടില്ലെന്ന റെക്കോര്‍ഡ് നിലനിര്‍ത്തിയാണ് സ്റ്റീവന്‍ സ്മിത്തിന്റേയും സംഘത്തിന്റേയും ഫൈനല്‍ പ്രവേശം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത പൂനെ 4 വിക്കറ്റ് നഷ്ടത്തില്‍ 162 റണ്‍സെടുത്തു. അജിങ്കെ രഹാനെയുടേയും മനോജ് തിവാരിയുടേയും മികച്ച ബാറ്റിങ്ങാണ് പൂനെക്ക് മികച്ച സ്‌ക്കോര്‍ സമ്മാനിച്ചത്. 48 പന്തില്‍ രണ്ട് സിക്‌സും നാല് ബൊണ്ടറിയും ഉള്‍പ്പെടെ മനോജ് തിവാരി നേടിയത് 58 റണ്‍സ്. 43 പന്തില്‍ ഒരു സിക്‌സും അഞ്ച് ബൌണ്ടറിയും നേടിയാണ് രഹാനെ 56 റണ്‍സെടുത്തത്. അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച മഹേന്ദ്രസിങ് ധോണി 26 പന്തില്‍ പുറത്താകാതെ 40 റണ്‍സെടുത്തു.
163 റണ്‍സ് ലക്ഷ്യവുമായി ക്രീസിലെത്തിയ മുംബൈക്ക് 35 റണ്‍സുവരെ കാര്യങ്ങള്‍ സുരക്ഷിതമായിരുന്നു. 51 റണ്‍സെടുക്കുന്നതിനിടെ മുംബൈയുടെ നാല് മുന്‍നിര ബാറ്റ്‌സ്മാന്‍മാര്‍ മടങ്ങി. 52 റണ്‍സെടുത്ത ഓപ്പണര്‍ പാര്‍ഥീവ് പട്ടേലാണ് മുംബൈയുടെ ടോപ് സ്‌ക്കോറര്‍. മൂന്ന് വിക്കറ്റെടുത്ത വാഷിങ്ടണ്‍ സുന്ദറും ഷര്‍ദുല്‍ താക്കൂറുമാണ് മുംബൈ ബാറ്റിങിനെ തകര്‍ത്തത്. തോറ്റെങ്കിലും മുംബൈക്ക് ഇനിയും ഫൈനല്‍ സാധ്യതയുണ്ട്.
കൊല്‍ക്കത്ത ഹൈദരാബാദ് എലിമിനേറ്റര്‍ മല്‍സരത്തിലെ വിജയികളെയാകും രണ്ടാം ക്വാളിഫയറില്‍ മുംബൈ നേരിടുക.
Adjust Story Font
16