അണ്ടര്‍ 17 ലോകകപ്പ്; പ്രതീക്ഷയുമായി പരാഗ്വെ
അണ്ടര്‍ 17 ലോകകപ്പ്; പ്രതീക്ഷയുമായി പരാഗ്വെ
മധ്യനിരതാരം മാര്‍ട്ടിന്‍ സാഞ്ചസാണ് ടീമിന്റെ ശക്തികേന്ദ്രം. പ്രധാനമായും സാഞ്ചസിന്റെ മുന്നേറ്റങ്ങളെ ആശ്രയിച്ചായിരിക്കും പരാഗ്വയുടെ ജയപരാജയം.
പ്രതീക്ഷകളും പേറിയാണ് പരാഗ്വെ അണ്ടര്‍ 17 ലോകകപ്പിനായി ഇന്ത്യയിലെത്തുക. ഗ്രൂപ്പ് ബിയില്‍ മാലി, തുര്‍ക്കി, ന്യൂസിലാന്‍ഡ് ടീമുകള്‍ക്കൊപ്പമാണ് പരാഗ്വെ കളിക്കുക. മുന്‍ ദേശീയതാരം ഗുസ്താവോ മോറിനിഗോയാണ് ടീമിന്റെ പരിശീലകന്‍.
ഫുട്‌ബോള്‍ പാരമ്പര്യം ഏറെ പരാഗ്വെക്ക്. എന്നാല്‍ കൗമാര ലോകകപ്പുകളില്‍ കാര്യമായ മേല്‍വിലാസം പരാഗ്വെക്കില്ല. ഇതുവരെ കളിച്ചത് മൂന്ന് ലോകകപ്പുകളില്‍. 1999, 2001 ,2015 ലോകകപ്പുകളില്‍ പങ്കെടുത്തെങ്കിലും കാര്യമായ നേട്ടങ്ങളില്ലാതെ മടങ്ങി. കഴിഞ്ഞ ചിലി ലോകകപ്പിലും ഗ്രൂപ്പ് റൗണ്ടില്‍ തന്നെ പുറത്തായി. ലാറ്റിനമേരിക്കന്‍ കരുത്തരായ ബ്രസീല്‍, കൊളംബിയ ടീമുകള്‍ക്കൊപ്പം ഇക്കുറിയും യോഗ്യത നേടാനായത് കോച്ച് ഗുസ്താവേ മോറിനിഗോയുടെ തന്ത്രങ്ങളിലൂടെയായിരുന്നു.
അര്‍ജന്റീന, പെറു തുടങ്ങിയ കരുത്തരെ കീഴടക്കിയാണ് ഗ്രൂപ്പ് ഘട്ടത്തിലെ പരാഗ്വെയുടെ തേരോട്ടം. ലാറ്റിനമേരിക്കന്‍ ഗ്രൂപ്പില്‍ രണ്ട് ജയവും സമനിലയുമായി ബ്രസീലിന് തൊട്ടുപിന്നിലായി രണ്ടാം സ്ഥാനത്തെത്തി. നാസിയോണല്‍, പരാഗ്വെ അണ്ടര്‍ 20 ടീമുകളേയും ഗുസ്താവോ പരിശീലിപ്പിച്ചിട്ടുണ്ട്. അഞ്ച് വര്‍ഷം മുന്‍പാണ് ഗുസ്താവോ അണ്ടര്‍ 17 ടീമിന് തന്ത്രങള്‍ പറയാന്‍ നിയോഗിക്കപ്പെട്ടത്. മധ്യനിരതാരം മാര്‍ട്ടിന്‍ സാഞ്ചസാണ് ടീമിന്റെ ശക്തികേന്ദ്രം. പ്രധാനമായും സാഞ്ചസിന്റെ മുന്നേറ്റങ്ങളെ ആശ്രയിച്ചായിരിക്കും പരാഗ്വയുടെ ജയപരാജയം.
Adjust Story Font
16