Quantcast

ഓസ്ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസ്; ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം 

MediaOne Logo

rishad

  • Published:

    25 May 2018 11:47 AM GMT

ഓസ്ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസ്; ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം 
X

ഓസ്ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസ്; ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം 

ലോക ഒന്നാം നമ്പര്‍ താരം റാഫേല്‍ നദാല്‍ ആറം റാങ്കിലുള്ള മാരിന്‍ സിലിക്കിനെ നേരിടും.

ഓസ്ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസിലെ ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം. ലോക ഒന്നാം നമ്പര്‍ താരം റാഫേല്‍ നദാല്‍ ആറം റാങ്കിലുള്ള മാരിന്‍ സിലിക്കിനെ നേരിടും. വനിതളില്‍ രണ്ടാം സീഡ് കരോളിന വോസ്നിയാക്കികയും നാലാം സീഡ് കരോളിന സ്വിറ്റോളിനയും ഇന്ന് ഇറങ്ങും. പതിനേഴാം ഗ്രാന്‍സ്ലാം കിരീടം ലക്ഷ്യമിട്ടിറങ്ങുന്ന റഫേല്‍ നദാലിന് ടൂര്‍ണ്ണമെന്‍റില്‍ ഇതുവരെയുള്ളതില്‍ ഏറ്റവും കനത്ത പോരാട്ടമാണ് ക്വാര്‍ട്ടറില്‍ കാത്തിരിക്കുന്നത്.

ആറാം റാങ്കിലുള്ള ക്രൊയേഷ്യയുടെ മാരിന്‍ സിലിക്കിനെയാണ് നദാലിന് നേരിടേണ്ടത്. നേരത്തെ ഏറ്റുമുട്ടിയതിന്‍റെ റെക്കോര്‍ഡുകള്‍ നോക്കുകയാണെങ്കില്‍ മുന്‍തൂക്കം നദാലിനാണ്. ആറ് തവണ ഇരുവരും മുഖാമുഖം വന്നപ്പോള്‍ അഞ്ച് തവണയും വിജയം നദാലിനായിരുന്നു. ഇന്ത്യന്‍ സമയം ഉച്ചക്ക് 1.30നാണ് മത്സരം.

മൂന്നാം റാങ്കുകാരനായ ബള്‍ഗേറിയയുടെ ഗ്രിഗര്‍ ദിമിത്രോവും ബ്രിട്ടന്‍റെ കെയ് എഡ്മെണ്ടും തമ്മിലാണ് പുരുഷ സിംഗിള്‍സിലെ മറ്റൊരു ക്വാര്‍ട്ടര്‍ പോരാട്ടം. ഇന്ത്യന്‍ സമയം രാവിലെ 9 മണിക്കാണ് മത്സരം. വനിതകളില്‍ കരോളിന വോസ്നിയാക്കിക്ക് സ്പെയിനിന്‍റെ കാര്‍ള നവോറയാണ് എതിരാളി. മുപ്പത്തിയൊമ്പതാം റാങ്കിലുള്ള നവോറ വോസ്നിയാക്കിക്ക് വലിയ വെല്ലുവിളി ഉയര്‍ത്തില്ലെന്നാണ് കരുതപ്പെടുന്നത്. ഇന്ത്യന്‍ സമയം വൈകിട്ട് 3.30നാണ് കളി. മൂന്നം റാങ്കിലുള്ള ഉക്രൈന്‍റെ എലീന സ്വിറ്റിലോണയും ജര്‍മനിയുടെ എലിസ് മാര്‍ട്ടെന്‍സും തമ്മിലാണ് വനിത സിംഗിള്‍സിലെ മറ്റൊരു ക്വര്‍ട്ടര്‍ പോരാട്ടം. ഇന്ത്യന്‍ സമയം രാവിലെ 7.30നാണ് ഈ മത്സരം.

Next Story