Quantcast

വിവാദങ്ങളും ബോംബും ഒരു പോലെ കത്തിയ അറ്റ്‍ലാന്റ ഒളിമ്പിക്സ്

MediaOne Logo

Jaisy

  • Published:

    26 May 2018 3:49 PM GMT

വിവാദങ്ങളും ബോംബും ഒരു പോലെ കത്തിയ അറ്റ്‍ലാന്റ ഒളിമ്പിക്സ്
X

വിവാദങ്ങളും ബോംബും ഒരു പോലെ കത്തിയ അറ്റ്‍ലാന്റ ഒളിമ്പിക്സ്

വേദി അനുവദിക്കുന്നതില്‍ അഴിമതി നടന്നുവെന്ന ആരോപണവും മേളക്കെതിരെ ഉയര്‍ന്നിരുന്നു

ആധുനിക ഒളിമ്പിക്സിന്റെ നൂറാം പതിപ്പായിരുന്നു1996ലെ അറ്റ്‍ലാന്റ ഒളിമ്പിക്സ്. നൂറ്റാണ്ടിന്റെ ഒളിമ്പിക്സ് ഏഥന്‍സിന് അനുവദിക്കാത്തത് വലിയ വിവാദമാണ് ഉണ്ടാക്കിയത്.വേദി അനുവദിക്കുന്നതില്‍ അഴിമതി നടന്നുവെന്ന ആരോപണവും മേളക്കെതിരെ ഉയര്‍ന്നിരുന്നു. മേളക്കിടെയുണ്ടായ ബോംബ് സ്ഫോടനത്തില്‍ രണ്ട് പേര്‍ മരിച്ചു. മൈക്കല്‍ ജോണ്‍സന്റെ റെക്കോഡ് പ്രകടനം. മേരി ഹൊസെ പെരകിന്റെ ഡബിള്‍. നായിം സുലൈമനോഗ്ലുവിന്റെ മൂന്നാം സ്വര്‍ണം. പ്രതിഭകളെ കൊണ്ടും പ്രകടനങ്ങള്‍ കൊണ്ടും മികച്ച ഒളിമ്പിക്സുകളില്‍ ഒന്നാണ് 96ല്‍ അറ്റ്‌ ലാന്റയില്‍ നടന്നത്. പക്ഷേ വിവാദങ്ങളും ബോംബ് സ്ഫോടനവും മേളയുടെ മാറ്റ് കുറച്ചു.

ഒളിമ്പിക്സിന്റെ തറവാടായ ആഥന്‍സിന് നൂറാം പതിപ്പ് അനുവദിക്കണമെന്നായിരുന്നു ഭൂരിഭാഗം രാജ്യങ്ങളുടെയും ആവശ്യം.എന്നാല്‍ എതിര്‍പ്പുകള്‍ മറികടന്ന് അമേരിക്കയിലെ അറ്റ്‌ലാന്റക്ക് വേദി അനുവദിച്ചു. അഴിമതിയാണ് ഇതിന് പിന്നിലെന്ന് ആരോപിക്കപ്പെട്ടു. ഒളിമ്പിക് പാര്‍ക്കിലുണ്ടായ പൈപ്പ് ബോംബ് സ്ഫോടനത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെടുകയും ഇരുനൂറോളം മൈക്കല്‍ ജോണ്‍സണ്‍ 200,400 മീറ്ററുകളില്‍ കൊള്ളിയാനായി. 400 മീറ്ററിലെ സ്വര്‍ണത്തിനിടെ റെക്കോഡ് വഴിമാറിയ ഫ്രാന്‍സിന്റെ മേരി ഹൊസെ പെരക് തുടര്‍ച്ചയായ രണ്ടാം തവണയും ഡബിള്‍ തികച്ചു. ഭാരോദ്വഹനത്തില്‍ തുടര്‍ച്ചയായി മൂന്നാം ഒളിംപിക്സിലും സ്വര്‍ണം വിട്ട് കൊടുക്കാത്ത തുര്‍ക്കിയുടെ നായിം സുലൈമനോഗ്ലു മേളയുടെ താരമായി. നീന്തല്‍ കുളത്തില്‍ നിന്ന് നാല് സ്വര്‍ണം മുങ്ങിയെടുത്ത ആമി വാന്‍ ഡികെന്‍ നാട്ടുകാര്‍ക്ക് പ്രിയപ്പെട്ടവളായി. 44 സ്വര്‍ണമടക്കം 101 മെഡലുകളായി അമേരിക്ക തന്നെ മേളയില്‍ ജേതാക്കളായി.

TAGS :

Next Story