Quantcast

പ്രതിഭയുണ്ടായിട്ടും നിഴലിലായിരുന്ന സാക്ഷി ഒടുവില്‍ കന്നി ഒളിമ്പിക്സ് ചരിത്രമാക്കി

MediaOne Logo

Jaisy

  • Published:

    26 May 2018 8:08 PM GMT

പ്രതിഭയുണ്ടായിട്ടും നിഴലിലായിരുന്ന സാക്ഷി ഒടുവില്‍ കന്നി ഒളിമ്പിക്സ് ചരിത്രമാക്കി
X

പ്രതിഭയുണ്ടായിട്ടും നിഴലിലായിരുന്ന സാക്ഷി ഒടുവില്‍ കന്നി ഒളിമ്പിക്സ് ചരിത്രമാക്കി

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മെഡല്‍ നേടിയിട്ടും വനിതാ ഗുസ്തിയിലെ മുന്‍നിര താരങ്ങളുടെ പട്ടികയില്‍ സാക്ഷി അത്രയൊന്നും പരിഗണിക്കപ്പെട്ടിരുന്നില്ല

1992 ല്‍ ഹരിയാനയില്‍ ജനിച്ച സാക്ഷി ഒന്‍പതാം വയസ്സിലാണ് ഗുസ്തിയെ പരിചയപ്പെടുന്നത്. പ്രതിഭയുണ്ടായിട്ടും ഗീത ഫോഗട്ട് പോലുള്ള രാജ്യത്ത് പേരു കേട്ട ഗുസ്തിക്കാരുടെ നിഴലിലായിരുന്നു സാക്ഷി മാലിക്. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മെഡല്‍ നേടിയിട്ടും വനിതാ ഗുസ്തിയിലെ മുന്‍നിര താരങ്ങളുടെ പട്ടികയില്‍ സാക്ഷി അത്രയൊന്നും പരിഗണിക്കപ്പെട്ടിരുന്നില്ല.

കാമറൂണ്‍, കാനഡ രാജ്യങ്ങളിലെ മുന്‍നിര താരങ്ങളെ ആധികതാരകമായി തോല്‍പ്പിച്ചായിരുന്നു 2014 കോമണ്‍വെല്‍ത്തില്‍ സാക്ഷിയുടെ മുന്നേറ്റം.2014 ല്‍ ലോക റെസ്ലിംഗ് ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലം നേടി.ഈ വര്‍ഷം ഗീത ഫോഗട്ട് അച്ചടക്ക ലംഘനം കാരണം നടപടിക്ക് നേരിട്ടത് ഒരര്‍ത്ഥത്തില്‍ സാക്ഷി മാലിക്കിന് ഗുണകരമായി.കിട്ടിയ അവസരങ്ങള്‍ സാക്ഷി നല്ല രീതിയില്‍ വിനിയോഗിച്ചു.സ്പാനിഷ് ഗ്രാന്‍പ്രിക്സില്‍ ഈ വര്‍ഷം വെങ്കലം നേടി. ഇസ്താംബുളില്‍ നടന്ന ഒളിമ്പിക് യോഗ്യത റൊണ്ടില്‍ വെള്ളി മെഡലും കരസ്ഥമാക്കി.ചൈനീസ് താരം ഷാങ് ലാനിനെ തോല്‍പ്പിച്ചായിരുന്നു 58 കിലോ വിഭാഗത്തില്‍ സാക്ഷി മാലിക്കിന്റെ റിയോ പ്രവേശം. ആദ്യ ഒളിമ്പിക്സ് വെങ്കലം കൊണ്ട് സുവര്‍ണനേട്ടമാക്കി മാറ്റാനും സാക്ഷിക്ക് കഴിഞ്ഞു.

TAGS :

Next Story