Quantcast

ഹര്‍ഭജന്‍സിംഗ്-ഗീത ദമ്പതികള്‍ക്ക് പെണ്‍കുഞ്ഞ്

MediaOne Logo

Jaisy

  • Published:

    27 May 2018 7:41 AM GMT

ഹര്‍ഭജന്‍സിംഗ്-ഗീത ദമ്പതികള്‍ക്ക് പെണ്‍കുഞ്ഞ്
X

ഹര്‍ഭജന്‍സിംഗ്-ഗീത ദമ്പതികള്‍ക്ക് പെണ്‍കുഞ്ഞ്

ലണ്ടനിലെ ആശുപത്രിയില്‍ വച്ചായിരുന്നു കുഞ്ഞിന്റെ ജനനം

ഇന്ത്യന്‍ ക്രിക്കറ്റ്താരം ഹര്‍ഭജന്‍ സിംഗിനും ഭാര്യ ഗീത ബസ്രക്കും പെണ്‍കുഞ്ഞ് പിറന്നു. ലണ്ടനിലെ ആശുപത്രിയില്‍ വച്ചായിരുന്നു കുഞ്ഞിന്റെ ജനനം. ഭാജിയുടെ അമ്മ അവതാര്‍ കൗറിനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.

2015 ഒക്ടോബര്‍ 29ന് ജലന്ധറില്‍ വച്ചായിരുന്നു ഹര്‍ഭജന്റെയും ഗീതയുടെയും വിവാഹം. നടിയും മോഡലുമാണ് ഗീത. ദീര്‍ഘനാളത്തെ പ്രണയത്തിന് ശേഷമായിരുന്നു വിവാഹം. കഴിഞ്ഞ മാസം ഗീത നടത്തിയ ബേബി ഷവറില്‍ ക്രിക്കറ്റ് താരങ്ങളടക്കം നിരവധി പേര്‍ പങ്കെടുത്തിരുന്നു.

TAGS :

Next Story