ബാസ്‌ക്കറ്റ് ബോള്‍ കളിക്കിടെ കളിക്കാരന്റെ കൃഷ്ണമണി പുറത്തേക്ക് തൂങ്ങി
ബാസ്‌ക്കറ്റ് ബോള്‍ കളിക്കിടെ കളിക്കാരന്റെ കൃഷ്ണമണി പുറത്തേക്ക് തൂങ്ങി
അബദ്ധത്തില്‍ എതിര്‍ടീമിലെ കളിക്കാരന്‍റെ കൈ കൃത്യമായി കൃഷ്ണമണിയുടെ ഭാഗത്ത് കൊളുത്തി വലിച്ചു. ഇതോടെ മുഖം പൊത്തി മിച്ചല്‍ നിലത്ത് വീണു.
ബാസ്‌കറ്റ് ബോള്‍ മത്സരത്തിനിടെ എതിര്‍ടീമിലെ കളിക്കാരന്റെ ഫൗളിനെ തുടര്‍ന്ന് കളിക്കാരന്റെ കൃഷ്ണമണി പുറത്തേക്ക് തൂങ്ങി. അമേരിക്കന്‍ ബാസ്‌ക്കറ്റ്‌ബോള്‍ താരമായ അകില്‍ മിച്ചെലിനാണ് അത്യപൂര്‍വ്വമായ ദുരനുഭവമുണ്ടായത്. ആസ്‌ത്രേലിയയിലും ന്യൂസിലന്റിലുമായി നടക്കുന്ന എന്‍ബിഎല്ലിലെ മത്സരത്തിനിടെയാണ് സംഭവം.
സംഭവത്തിന് ശേഷം കൈകൊണ്ട് കണ്ണില്‍ തൊട്ടു നോക്കിയപ്പോള്‍ കൃഷ്ണമണി പുറത്തേക്ക് തൂങ്ങിയതായി അറിഞ്ഞതെന്നാണഅ ന്യൂസിലന്റ് ബ്രേക്കേഴ്‌സിന്റെ താരമായ അകില്‍ മിച്ചെല്‍ പറഞ്ഞത്. ന്യൂസിലന്റ് റേഡിയോ സ്‌പോട്‌സിനോടായിരുന്നു മിച്ചെലിന്റെ പ്രതികരണം. കൈറന്‍സ് ടൈപാന്‍സിനെതിരായ മത്സരത്തിനിടെയായിരുന്നു സംഭവം. പന്തിനായി ടൈപാന്‍സിന്റെ നാന ഗ്വോയുമായുള്ള മത്സരത്തിനിടെയാണ് അപകടമുണ്ടായത്.
ടൈപാന്‍സ് താരം പന്ത് രക്ഷിച്ചെടുക്കാനുള്ള ശ്രമത്തിനിടെ മിച്ചെലിന്റെ മുഖത്ത് കൈ തട്ടുകയായിരുന്നു. അബദ്ധത്തില്‍ കൃത്യമായി കൃഷ്ണമണിയുടെ ഭാഗത്ത് കൈ കൊളുത്തി വലിച്ചു. ഇതോടെ മുഖം പൊത്തി മിച്ചല്‍ നിലത്ത് വീണു. ഇരുടീമിലേയും താരങ്ങള്‍ക്ക് ആദ്യം സംഭവത്തിന്റെ ഗൗരവം മനസിലായില്ല. മുഖത്തു നിന്നും കൈപ്പത്തി മാറ്റിയപ്പോഴാണ് അപകട രംഗം വ്യക്തമായത്.
ഇതോടെ ഒഫീഷ്യലുകള്‍ കൂടി ഓടിയെത്തുകയായിരുന്നു. തല്‍സമയം ദൃശ്യം ടിവിയിലൂടെ പ്രേക്ഷകര്‍ കണ്ടെങ്കിലും പിന്നീട് പ്രക്ഷേപണം ചെയ്യാതിരിക്കാന്‍ അധികൃതരും ശ്രദ്ധിച്ചു. ഉടന്‍ തന്നെ മിച്ചലിനെ ആശുപത്രിയിലേക്ക് മാറ്റി. മത്സരം റദ്ദാക്കുന്നതിനെക്കുറിച്ച് ചര്‍ച്ചകള്‍ നടന്നെങ്കിലും മിച്ചല്‍ ആശുപത്രിയിലേക്ക് പോകും മുമ്പ് കളി തുടരണമെന്ന് ആവശ്യപ്പെടുകയായിരുന്നു.
ആശുപത്രിയിലേക്ക് പോകും വഴി ആംബുലന്‍സില്‍ വെച്ചു തന്നെ അപകടനില തരണം ചെയ്ത അനുഭവവും മിച്ചല്‍ പിന്നീട് പങ്കുവെച്ചു. ആംബുലന്‍സില്‍ വെച്ച് ആതുരശുശ്രൂഷകര്‍ ഒരു തുള്ളിമരുന്ന് കണ്ണിലൊഴിച്ചെന്നും തുടര്‍ന്ന് കൃഷ്ണമണി യഥാസ്ഥാനത്തേക്ക് വന്നെത്തിയപോലെ തോന്നിയെന്നുമാണ് മിച്ചല്‍ പറയുന്നത്. എന്തായാലും താന്‍ അപകടനില തരണം ചെയ്‌തെന്ന് കാണിച്ച് അദ്ദേഹം ട്വീറ്റ് ചെയ്തിട്ടുണ്ട്.
Adjust Story Font
16