Quantcast

വിമാനത്താവളത്തില്‍ സാക്ഷിക്ക് ഊഷ്മള സ്വീകരണമൊരുക്കി ആരാധകരും ഭരണകൂടവും

MediaOne Logo

Khasida

  • Published:

    28 May 2018 12:18 PM GMT

വിമാനത്താവളത്തില്‍ സാക്ഷിക്ക് ഊഷ്മള സ്വീകരണമൊരുക്കി ആരാധകരും ഭരണകൂടവും
X

വിമാനത്താവളത്തില്‍ സാക്ഷിക്ക് ഊഷ്മള സ്വീകരണമൊരുക്കി ആരാധകരും ഭരണകൂടവും

പുലര്‍ച്ചെ 3.50 നാണ് സാക്ഷി മാലിക്ക് ന്യൂഡല്‍ഹി ഇന്ദിരാ ഗാന്ധി വിമാനത്താവളത്തിലെത്തിയത്.

ഒളിംപിക്സ് ഗുസ്തിയിലെ വെങ്കല മെഡല്‍ ജേതാവ് സാക്ഷി മാലിക്കിന് ഊഷ്മള സ്വീകരണം. ന്യൂഡല്‍ഹി ഇന്ദിരാ ഗാന്ധി വിമാനത്താവളത്തിലെത്തിയ സാക്ഷി മാലിക്കിനെ സ്വീകരിക്കാന്‍ മന്ത്രിമാരുള്‍പ്പെടെ നിരവധിപേര്‍ എത്തിയിരുന്നു

പുലര്‍ച്ചെ 3.50 നാണ് സാക്ഷി മാലിക്ക് വിമാനത്താവളത്തിലെത്തിയത്. നൂറുകണക്കിന് ആരാധകരാണ് സാക്ഷിയെ സ്വീകരിക്കാനെത്തിയത്. ഉത്സവ പ്രതീതിയിലായിരുന്നു വിമാനത്താവള പരിസരം. നിറഞ്ഞ കൈയ്യടികളും ആര്‍പ്പുവിളികളും ആരാധകര്‍ നല്‍കി.

ഹരിയാനയില്‍ നിന്നുളള 5 മന്ത്രിമാരും സാക്ഷിയെ സ്വീകരിക്കാനെത്തിയിരുന്നു. എല്ലാവരുടേയും സ്നേഹത്തിനും പിന്തുണക്കും സാക്ഷി മാലിക്ക് നന്ദി പറഞ്ഞു. കുറച്ചുദിവസത്തെ വിശ്രമത്തിന് ശേഷം പരീശിലനം തുടരും

ഇന്ന്‍ വൈകീട്ട് നടക്കുന്ന ചടങ്ങില്‍ ഹരിയാന സര്‍ക്കാര്‍ രണ്ടരക്കോടി രൂപ സമ്മാനമായി സാക്ഷിക്ക് നല്‍കും. കൂടാതെ വിവിധ കായിക സംഘടകളും പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.

TAGS :

Next Story