Quantcast

ക്രിക്കറ്റിലും ഇനി ചുവപ്പ് കാര്‍ഡ്

MediaOne Logo

Khasida

  • Published:

    28 May 2018 10:59 AM GMT

ക്രിക്കറ്റിലും ഇനി ചുവപ്പ് കാര്‍ഡ്
X

ക്രിക്കറ്റിലും ഇനി ചുവപ്പ് കാര്‍ഡ്

ഫുട്ബോളിലേയും ഹോക്കിയിലേയും പോലെ അച്ചടക്കം ലംഘനം കാണിക്കുന്ന കളിക്കാരെ അമ്പയര്‍ക്ക് പുറത്താക്കാം

ക്രിക്കറ്റിലും ചുവപ്പ് കാര്‍ഡ് നടപ്പാക്കാന്‍ ആലോചിക്കുന്നു. ഫുട്ബോളിലേയും ഹോക്കിയിലേയും പോലെ അച്ചടക്കം ലംഘനം കാണിക്കുന്ന കളിക്കാരെ അമ്പയര്‍ക്ക് പുറത്താക്കാം. അടുത്ത ഒക്ടോബര്‍ മുതല്‍ തീരുമാനം പ്രാബല്യത്തില്‍ വരുമെന്നാണ് റിപ്പോര്‍ട്ട്.

നാല് വര്‍ഷം മുന്‍പ് നടന്ന ഓസ്ട്രേലിയ- ന്യൂസിലാന്‍റ് ട്വന്റി- 20 മല്‍സരം. കിവീസ് 9 വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സിലെത്തി നില്‍ക്കെ ബൌള്‍ ചെയ്യാനെത്തിയ ഓസീസ് പേസര്‍ അണ്ടര്‍ ആം ബോള്‍ എറിയാന്‍ ശ്രമിച്ച് കിവീസ് ബാറ്റ്സ്മാനെ കബളിപ്പിച്ചു. പരിഹാസ രൂപേണ ന്യൂസിലാന്റുകാരനായ അമ്പയര്‍ ബില്ലി ബൌഡന്‍ മക്രാത്തിന് നേരെ ചുവപ്പു കാര്‍ഡുയര്‍ത്തി.

വെറുതെ കളിയാക്കാന്‍ ഉപയോഗിച്ച ആ ചുവപ്പുകാര്‍ഡ് ഒടുവില്‍ യഥാര്‍ഥ്യമാകുന്നു. ലണ്ടനിലെ ലോര്‍ഡ്സ് ആസ്ഥാനമായുളള എംസിസിയാണ് ക്രിക്കറ്റ് നിയമങ്ങള്‍ ആവിഷ്ക്കരിക്കുന്നത്.

കഴിഞ്ഞ രണ്ട് ദിവസങ്ങളിലായ മുംബൈയില്‍ ചേര്‍ന്ന എംസിസി വേള്‍ഡ് ക്രിക്കറ്റ് കമ്മിറ്റിയാണ് ക്രിക്കറ്റിലും ചുവപ്പുകാര്‍ഡ് ഉപയോഗിക്കാന്‍ ശുപാര്‍ശ ചെയ്തത്. എംസിസിയുടെ മുഖ്യ കമ്മിറ്റി കൂടി അംഗീകരിച്ചാല്‍ തീരുമാനം നടപ്പാകും.

മത്സരത്തിനിടെ അമ്പയറെ ഭീഷണിപ്പെടുത്തുക, കളിക്കാര്‍ തമ്മില്‍ ശാരീരികമായി നേരിടുക തുടങ്ങിയ എത് സാഹചര്യത്തിലും അമ്പയര്‍ക്ക് ചുവപ്പുകാര്‍ഡിലൂടെ കളിക്കാരെ പുറത്താക്കാനാവും. അടുത്തവര്‍ഷം ഒക്ടോബര്‍ മുതല്‍ തീരുമാനം നടപ്പാക്കാനാണ് സാധ്യത. കൂടാതെ വിവിധ തരം ബാറ്റുകള്‍ ഉപയോഗം തടയുന്നതിനും നടപടികള്‍ സ്വീകരിക്കന്‍ സാധ്യതയുണ്ട്. നിലവില്‍ ബാറ്റ്സ്മന്‍മാര്‍ വ്യത്യസ്ത മാനദണ്ഡങ്ങളുളള ബാറ്റാണ് ഉപയോഗിക്കുന്നത്.

TAGS :

Next Story