അശ്വിന് മറ്റൊരു നേട്ടം കൂടി: മറികടന്നത് സ്റ്റെയിനിനെ
അശ്വിന് മറ്റൊരു നേട്ടം കൂടി: മറികടന്നത് സ്റ്റെയിനിനെ
ടെസ്റ്റില്‍ ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയെന്ന നേട്ടമാണ് അശ്വിന്‍ സ്വന്തം പേരിലാക്കിയത്
ആസ്‌ട്രേലിയക്കെതിരായ ധര്‍മ്മശാല ടെസ്റ്റില്‍ തിളങ്ങാനായില്ലെങ്കിലും ഇന്ത്യയുടെ ഓഫ് സ്പിന്നര്‍ രവിചന്ദ്ര അശ്വിന് മറ്റൊരു നേട്ടം കൂടി. ടെസ്റ്റില്‍ ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയെന്ന നേട്ടമാണ് അശ്വിന്‍ സ്വന്തം പേരിലാക്കിയത്. ദക്ഷിണാഫ്രിക്കയുടെ ഡെയ്ല്‍ സ്റ്റെയിനിനെയാണ് അശ്വിന്‍ പിന്നിലാക്കിയത്. 2007-08 സീസണില്‍ 78 വിക്കറ്റാണ് സ്റ്റെയിന്‍ വീഴ്ത്തിയതെങ്കില്‍ 79 വിക്കറ്റുകളാണ് അശ്വിന്‍ സ്വന്തമാക്കിയത്.
ധര്‍മ്മശാല ടെസ്റ്റില്‍ ആസ്‌ട്രേലിയന്‍ നായകന്‍ സ്റ്റീവന്‍ സ്മിത്തിനെ സ്ലിപ്പില്‍ അജിങ്ക്യ രഹാനെയുടെ കൈകളിലെത്തിച്ചാണ് അശ്വിന്‍ ആ നേട്ടം മറികടന്നത്. ആസ്‌ട്രേലിയന്‍ നായകനെ വീഴ്ത്തിയാണ് അശ്വിന്‍ റെക്കോര്‍ഡിട്ടത് എന്ന പ്രത്യേകത കൂടിയുണ്ട്.
ആസ്‌ട്രേലിയക്കെതിരായ പൂനെ ടെസ്റ്റില്‍ ഇന്ത്യയില്‍വെച്ച് കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ താരമെന്ന കപില്‍ ദേവിന്റെ റെക്കോര്‍ഡും അശ്വിന്‍ സ്വന്തം പേരിലാക്കിയിരുന്നു. 63 വിക്കറ്റുകളാണ് കപില്‍ ദേവ് വിഴ്ത്തിയിരുന്നത്. അതും 1979-80 സീസണില്‍. നിലവില്‍ ഐ.സി.സി.യുടെ ടെസ്റ്റ് ബൗളിങ് റാങ്കിങ്ങില്‍ രണ്ടാം സ്ഥാനത്താണ് അശ്വിന്‍. ഇന്ത്യയുടെ രവീന്ദ്ര ജദേജയാണ് ഒന്നാം സ്ഥാനത്ത്.
Adjust Story Font
16