Quantcast

ആസ്ത്രേലിയന്‍ ഓപണ്‍ വനിതാ സിംഗിള്‍സ് കിരീടം കരോലിന വോസ്നിയാക്കിക്ക്

MediaOne Logo

Subin

  • Published:

    28 May 2018 5:21 PM GMT

ആസ്ത്രേലിയന്‍ ഓപണ്‍ വനിതാ സിംഗിള്‍സ് കിരീടം കരോലിന വോസ്നിയാക്കിക്ക്
X

ആസ്ത്രേലിയന്‍ ഓപണ്‍ വനിതാ സിംഗിള്‍സ് കിരീടം കരോലിന വോസ്നിയാക്കിക്ക്

ശക്തമായ പോരാട്ടത്തിനൊടുവിലാണ് മുന്‍ ലോക ഒന്നാം നമ്പര്‍ കരോലിന വോസ്നിയാക്കി നിലവിലെ ഒന്നാം നമ്പര്‍ സിമോണ ഹാലപ്പിനെ പരാജയപ്പെടുത്തിയത്. വോസ്നിയാക്കിയുടെ പ്രഥമ ഗ്രാന്‍റ്സ്ലാം കീരീടമാണിത്.

ആസ്ത്രേലിയന്‍ ഓപണ്‍ ടെന്നീസ് കിരീടം ഡെന്‍മാര്‍ക്കിന്റെ കരോലിന വോസ്നിയാക്കിക്ക്. നിലവിലെ ഒന്നാം നമ്പര്‍ സിമോഹാലപ്പിനെയാണ് പരാജയപ്പെടുത്തിയത്. ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്കായിരുന്നു വോസ്നിയാക്കിയുടെ വിജയം.

ശക്തമായ പോരാട്ടത്തിനൊടുവിലാണ് മുന്‍ ലോക ഒന്നാം നമ്പര്‍ കരോലിന വോസ്നിയാക്കി നിലവിലെ ഒന്നാം നമ്പര്‍ സിമോണ ഹാലപ്പിനെ പരാജയപ്പെടുത്തിയത്. വോസ്നിയാക്കിയുടെ പ്രഥമ ഗ്രാന്‍റ്സ്ലാം കീരീടമാണിത്. മുമ്പ് രണ്ട് തവണ ഓസ്ട്രേലിയന്‍ ഓപ്പണ്ഫൈനലില്‍ കടന്നിരുന്നെങ്കിലും പരാജയപ്പെടുകയായിരുന്നു. മൂന്നു മണിക്കൂര്‍ നൂണ്ടു നിന്ന പോരാട്ടത്തില്‍ ആദ്യ സെറ്റ് സിമോണഹാലപ്പിനായിരുന്നു പിന്നീടുള്ള രണ്ട് സെറ്റും വോസ്ലിയാക്കിയുടെ പ്രതിരോധമായിരുന്നു കണ്ടത്. സ്കോര്‍ 7-6, 3-6, 6-4. കന്നി കിരീടത്തിലൂടെ ഒന്നാം റാങ്കും നിലവിലെ രണ്ടാം റാങ്കകാരിയായ വോസ്നിയാക്കി സ്വന്തമാക്കി.

ആസ്ത്രേലിയന്‍ ഓപ്പണ്‍ പുരിഷ സിംഗിള്‍സ് ഫൈനല്‍ നാളെ ഉച്ചയ്ക്കാണ് നടക്കുക. നിലവിലെ ചാന്പ്യന്‍സ്വിസര്‍ലന്‍റിന്‍റെ റോജര്‍ ഫെഡററും ക്രോയേഷ്യയുടെ മാരിയന്‍ സിലിച്ചും തമ്മിലാണ് മത്സരം.

TAGS :

Next Story