പെനാല്‍റ്റി ഷൂട്ടൌട്ടില്‍ കൊളംബിയ സെമിയില്‍
പെനാല്‍റ്റി ഷൂട്ടൌട്ടില്‍ കൊളംബിയ സെമിയില്‍
പെനാല്‍റ്റി ഷൂട്ടൌട്ടില്‍ നിര്‍ണായക സേവ് നടത്തിയ ഡേവിഡ് ഓസ്പിയാനയാണ് കളിയിലെ താരം
കോപ്പ അമേരിക്കയില്‍ പെനാല്‍റ്റി ഷൂട്ടൌട്ടില്‍ പെറുവിനെ തോല്‍പ്പിച്ച് കൊളംബിയ സെമിയില്‍. രണ്ടിനെതിരെ നാല് ഗോളുകള്‍ക്കാണ് പെറുവിന്റെ തോല്‍വി. നിശ്ചിത സമയത്ത് ഇരുടീമും ഗോള്‍ രഹിത സമനിലയിലായതോടെയാണ് ആവേശകരമായ മത്സരം ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്. പെനാല്‍റ്റി ഷൂട്ടൌട്ടില്‍ നിര്‍ണായക സേവ് നടത്തിയ ഡേവിഡ് ഓസ്പിയാനയാണ് കളിയിലെ താരം. ഞായറാഴ്ച ഇന്ത്യന്‍ സമയം രാവിലെ നടക്കുന്ന മെക്‌സിക്കോ-ചിലി മത്സരവിജയികളാണ് സെമിയില്‍ കൊളംബിയയുടെ എതിരാളി. 12 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കൊളംബിയ കോപ്പ അമേരിക്കയുടെ സെമിഫൈനലിലേക്ക് യോഗ്യത നേടുന്നത്. 2001-ലാണ് കൊളംബിയ അവസാനമായി കോപ്പയില്‍ മുത്തമിട്ടത്.
Next Story
Adjust Story Font
16