Quantcast

വിന്‍ഡീസിനെതിരെ ഇന്ത്യക്ക് ഒരു റണ്‍ തോല്‍വി

MediaOne Logo

Sithara

  • Published:

    29 May 2018 1:36 PM GMT

വിന്‍ഡീസിനെതിരെ ഇന്ത്യക്ക് ഒരു റണ്‍ തോല്‍വി
X

വിന്‍ഡീസിനെതിരെ ഇന്ത്യക്ക് ഒരു റണ്‍ തോല്‍വി

ഇന്ത്യക്കായി പുറത്താകാതെ 110 റണ്‍സെടുത്ത ലോകേഷ് രാഹുലിന്‍റെ സെഞ്ച്വറി പാഴായി

വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ ട്വന്‍റി 20 മല്‍സരത്തില്‍ ഇന്ത്യക്ക് ഒരു റണ്‍ തോല്‍വി. ഇന്ത്യക്കായി പുറത്താകാതെ 110 റണ്‍സെടുത്ത ലോകേഷ് രാഹുലിന്‍റെ സെഞ്ച്വറി പാഴായി. വിന്‍ഡീസിന്‍റെ എവിന്‍ ലൂയിസാണ് മാന്‍ ഓഫ് ദ മാച്ച്.

ഡെയ്ന്‍ ബ്രാവോ എറിഞ്ഞ അവസാന ഓവറില്‍ ഇന്ത്യക്ക് ജയിക്കാന്‍ വേണ്ടത് 8 റണ്‍സ്. ക്രീസില്‍ മികച്ച ഫോമില്‍ ലോകേഷ് രാഹുലും മഹേന്ദ്ര സിങ് ധോണിയും. ആദ്യ 5 പന്തുകളില്‍ ഇന്ത്യ ആറ് റണ്‍സെടുത്തു. അവസാന പന്തില്‍ രണ്ട് റണ്‍സകലെ ഇന്ത്യ ജയം മോഹിച്ചു. എന്നാല്‍ മാച്ച് ഫിനിഷറെന്ന പേരുളള ധോണിക്ക് പിഴച്ചു.

അമേരിക്കന്‍ മണ്ണിലെ ആദ്യ അന്താരാഷ്ട്ര മല്‍സരത്തില്‍ തലനാരിഴക്കാണ് ഇന്ത്യ തോറ്റത്. 246 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഇന്ത്യക്ക് തുടക്കത്തിലെ അജിങ്കെ രഹാനെയേയും വിരാട് കോഹ്‍ലിയേയും നഷ്ടമായി. എന്നാല്‍ ലോകേഷ് രാഹുലും രോഹിത് ശര്‍മ്മയും വെടിക്കെട്ടിന് തിരികൊളുത്തി. 46 പന്തില്‍ നിന്നും ലോകേഷ് ശതകം തികച്ചു. ട്വന്‍റി 20യിലെ ഒരു ഇന്ത്യന്‍ ബാറ്റ്സ്മാന്‍റെ വേഗമേറിയ സെഞ്ച്വറിയാണിത്. 28 പന്തില്‍ നിന്നും 62 റണ്‍സെടുത്ത രോഹിത് ശര്‍മ്മയും സ്കോറിങിന് വേഗം കൂട്ടി. ധോണി 43 റണ്‍സെടുത്തു. ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസിനായി 48 പന്തില്‍ സെഞ്ച്വറി നേടിയ എവിന്‍ ലൂയിസും 33 പന്തില്‍ 79 റണ്‍സെടുത്ത ജോണ്‍സണ്‍ ചാള്‍സും കൂറ്റന്‍ സ്കോര്‍ സമ്മാനിച്ചു.

TAGS :

Next Story