Quantcast

ആസ്ട്രേലിയൻ ഓപ്പണ്‍ ഫൈനലില്‍ ഫെഡറര്‍ - നദാല്‍ ക്ലാസിക് പോരാട്ടം

MediaOne Logo

Ubaid

  • Published:

    29 May 2018 9:47 AM GMT

ആസ്ട്രേലിയൻ ഓപ്പണ്‍ ഫൈനലില്‍ ഫെഡറര്‍ - നദാല്‍ ക്ലാസിക് പോരാട്ടം
X

ആസ്ട്രേലിയൻ ഓപ്പണ്‍ ഫൈനലില്‍ ഫെഡറര്‍ - നദാല്‍ ക്ലാസിക് പോരാട്ടം

ഇരുവരും ഒന്നിച്ചുള്ള ഒൻപതാം ഗ്രാൻസ്‌ലാം ഫൈനലാണിത്

റോജർ ഫെഡററും റാഫേൽ നദാലും ആസ്ട്രേലിയൻ ഓപ്പണ്‍ ടെന്നിസ് ഫൈനലില്‍. ഇന്നു നടന്ന രണ്ടാം സെമിയിൽ ഒൻപതാം സീഡായ നദാൽ, 15-ാം സീഡ് ബൾഗേറിയക്കാരൻ ഗ്രിഗോർ ദിമിത്രോവിനെ തോല്‍പ്പിച്ചാണ് ടെന്നിസ് പ്രേമികൾക്ക് കാത്തിരുന്ന ഫെഡറർ-നദാൽ ഫൈനലിന് അവസരമൊരുങ്ങിയത്. ഇരുവരും ഒന്നിച്ചുള്ള ഒൻപതാം ഗ്രാൻസ്‌ലാം ഫൈനലാണിത്. അഞ്ചു സെറ്റും അഞ്ച് മണിക്കൂറും നീണ്ട പോരാട്ടത്തിലാണ് നദാൽ ദിമിത്രോവിനെ മറികടന്നത്. സ്കോർ: 6-4, 5-7, 7-6, 6-7, 6-4. 2014നു ശേഷം ഇതാദ്യമായാണ് നദാൽ ഒരു ഗ്രാൻസ്‌ലാം ടൂർണമെന്റിന്റെ ഫൈനലിൽ കടക്കുന്നത്. കരിയറിലെ 15-ാം ഗ്രാൻസ്‍‌ലാം ലക്ഷ്യമിടുന്ന നദാൽ, 18-ാം ഗ്രാൻസ്‍‌ലാം നേടാനുറച്ചെത്തുന്ന സ്വിസ് താരത്തെ നേരിടുമ്പോള്‍ ക്ലാസിക് പോരാട്ടമാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.
നേരത്തെ, സ്വന്തം നാട്ടുകാരനും മുൻ ചാംപ്യനുമായ സ്റ്റാൻ വാവ്റിങ്കയെ വീഴ്ത്തിയാണ് റോജർ ഫെഡറർ ഓസ്ട്രേലിയൻ ഓപ്പൺ ഫൈനലിൽ സ്കോർ: 7-5, 6-3, 1-6, 4-6, 6-3.

TAGS :

Next Story