മലയാളി താരങ്ങളായ ആസിഫും മിഥുനും നിധീഷും ഐപിഎല്ലിലേക്ക്
മലയാളി താരങ്ങളായ ആസിഫും മിഥുനും നിധീഷും ഐപിഎല്ലിലേക്ക്
മലപ്പുറം എടവണ്ണ സ്വദേശിയായ ആസിഫ് ചെന്നൈ സൂപ്പര്‍ കിങ്സിലെത്തിയപ്പോള്‍, മിഥുന്‍ രാജസ്ഥാന്‍ റോയല്‍സിന്റെ കുപ്പായമണിയും. നിധീഷിന്റെ തട്ടകം മുംബൈ ഇന്ത്യന്‍സാണ്.
താരലേലം അവസാനിച്ചപ്പോള്‍ മൂന്ന് മലയാളി താരങ്ങള്‍ കൂടി ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെത്തി. മലപ്പുറം എടവണ്ണ സ്വദേശിയായ ആസിഫ് ചെന്നൈ സൂപ്പര്‍ കിങ്സിലെത്തിയപ്പോള്‍, മിഥുന്‍ രാജസ്ഥാന്‍ റോയല്‍സിന്റെ കുപ്പായമണിയും. നിധീഷിന്റെ തട്ടകം മുംബൈ ഇന്ത്യന്‍സാണ്.
കേരള സീനിയര്‍ ടീമിലെത്തിയതിന് തൊട്ടുപിന്നാലെയാണ് ആസിഫും മിഥുനും ഐപിഎല്ലിലേക്ക് എത്തുന്നത്. ധോണിയ്ക്കൊപ്പം കളിക്കാന്‍ അവസരം ലഭിച്ചതിന്‍റെ ത്രില്ലിലാണ് ഫാസ്റ്റ് ബൌളറായ ആസിഫ്. വിലകൂടിയ താരങ്ങളെ സ്വന്തമാക്കിയ ടീം ഇക്കുറി രാജസ്ഥാന്‍ റോയല്‍സാണ്. ഇവര്‍ക്കൊപ്പം കളിക്കുന്നത്, നല്ല അനുഭവമായിരിയ്ക്കുമെന്നാണ് ലെഗ് സ്പിന്നറായ മിഥുന്റെ അഭിപ്രായം. സാക്ഷാല്‍ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ബൌളിങാണ് ലെഗ് സ്പിന്നിലേയ്ക്ക് എത്തിച്ചത്. ടീം ഇന്ത്യയുടെ നീലക്കുപ്പായം തന്നെയാണ് ഇരുവരുടെയും ലക്ഷ്യം.
മികച്ച വേഗതയിലുള്ള ബോളുകളാണ് ആസിഫിന് ഐപിഎല്ലിലേക്കുള്ള വഴി തുറന്നത്. 20 ലക്ഷം രൂപയ്ക്കാണ് മൂന്ന് പേരെയും ടീമുകള്‍ എടുത്തിട്ടുള്ളത്.
Adjust Story Font
16