ദേശീയ വോളീബോള്‍ ചാമ്പ്യന്‍ ഷിപ്പിന് തുടക്കം
ദേശീയ വോളീബോള്‍ ചാമ്പ്യന്‍ ഷിപ്പിന് തുടക്കം
മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ചാമ്പ്യന്‍ഷിപ്പ് ഉദ്ഘാടനം ചെയ്തു
അറുപത്തിയാറാമത് ദേശീയ സീനിയര്‍ വോളീബോള്‍ ചാമ്പ്യന്‍ഷിപ്പിന് കോഴിക്കോട് തുടക്കമായി.കാലിക്കറ്റ് ട്രേഡ് സെന്‍റര്‍ ഇന്‍ഡോര് സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ചാമ്പ്യന്‍ഷിപ്പ് ഉദ്ഘാടനം ചെയ്തു. മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കമാകും.
പതിനാറ് വര്‍ഷങ്ങള്‍ക്ക് ശേഷം കോഴിക്കോടെത്തിയ ദേശീയ സീനിയര്‍ വോളീബോള്‍ ചാമ്പ്യന്‍ഷിപ്പിന്‍റെ തുടക്കം ആവേശകരമായി.വി കെ കൃഷ്ണമേനോന്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നിന്നും ആരംഭിച്ച ദീപശിഖാ പ്രയാണത്തില്‍ കായിക താരങ്ങള്‍ അണി നിരന്നു. കാലിക്കറ്റ് ട്രേഡ് സെന്‍ററില്‍ നടന്ന ചടങ്ങില്‍ മുന്‍ ദേശീയ താരം കെ സി ഏലമ്മയില്‍ നിന്നും സംഘാടക സമിതി കണ്‍വീനര്‍ നാലകത്ത് ബഷീര്‍ ദീപശിഖ ഏറ്റു വാങ്ങി.തുടര്‍ന്ന് സ്പോര്‍ട്സ് കൌണ്‍സില്‍ പ്രസിഡന്‍റ് ടി പി ദാസന്‍ പതാകയുയര്‍ത്തി. മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ചാമ്പ്യന്‍ഷിപ്പിന്‍റെ ഉദ്ഘാടനം നിര്‍വഹിച്ചു.
പുരുഷ വിഭാഗത്തില്‍ 28ഉം വനിതാ വിഭാഗത്തില്‍ 26ഉം ടീമുകളാണ് എട്ടു ദിവസങ്ങളായി നടക്കുന്ന ചാമ്പ്യന്‍ഷിപ്പില്‍ മത്സരിക്കുന്നത്. പുരുഷ വിഭാഗത്തില്‍ കേരളം ഇന്ന് വൈകിട്ട് നാലരക്ക് നടക്കുന്ന മത്സരത്തില്‍ രാജസ്ഥാനെ നേരിടും. വനിതാ വിഭാഗത്തില്‍ വൈകിട്ട് ഏഴു മണിക്ക് നടക്കുന്ന മത്സരത്തില്‍ തെലങ്കാനയാണ് കേരളത്തിന്‍റെ എതിരാളി.
Adjust Story Font
16