Quantcast

ഷാക്കിബിന് പിഴ ശിക്ഷ

MediaOne Logo

admin

  • Published:

    29 May 2018 9:18 AM GMT

ഷാക്കിബിന് പിഴ ശിക്ഷ
X

ഷാക്കിബിന് പിഴ ശിക്ഷ

ബംഗ്ലാദേശ് നായകന്‍ ഷാക്കിബ് - ഉള്‍ -ഹസന് മാച്ച് ഫീസിന്‍റെ 25 ശതമാനം പിഴ ശിക്ഷ. അവസാന ഓവറിലെ സംഭവവികാസങ്ങള്‍ക്കിടെ ശ്രീലങ്കന്‍ നായകന്‍ തിസാര പെരേരക്കെതിരെ കൈച്ചൂണ്ടി

നിധാഹാസ് ട്രോഫിയില്‍ ശ്രീലങ്കക്കെതിരായ മത്സരത്തിലെ അവസാന ഓവറില്‍ അമ്പയര്‍മാരുടെ തീരുമാനത്തില്‍ പ്രതിഷേധിച്ച് ടീമിനെ തിരിച്ചു വിളിച്ച ബംഗ്ലാദേശ് നായകന്‍ ഷാക്കിബ് - ഉള്‍ -ഹസന് മാച്ച് ഫീസിന്‍റെ 25 ശതമാനം പിഴ ശിക്ഷ. അവസാന ഓവറിലെ സംഭവവികാസങ്ങള്‍ക്കിടെ ശ്രീലങ്കന്‍ നായകന്‍ തിസാര പെരേരക്കെതിരെ കൈച്ചൂണ്ടി തര്‍ക്കിച്ച സബ്സ്റ്റിറ്റ്യൂട്ട് കളിക്കാരനായ നൂറുള്‍ ഹുസൈനും പിഴ ശിക്ഷ വിധിച്ചിട്ടുണ്ട്. അതിരുവിട്ട പെരുമാറ്റമാണ് ഇരു കളിക്കാരുടെയും ഭാഗത്തു നിന്നും ഉണ്ടായതെന്നും ഇത് ഒരിക്കലും അംഗീകരിക്കാനാകില്ലെന്നും മാച്ച് റഫറി ക്രിസ് ബോര്‍ഡ് പറഞ്ഞു.

നിര്‍ണായകമായ അവസാന ഓവറിലെ രണ്ടാം പന്ത് നോ ബോള്‍ വിളിക്കാത്തതിനെച്ചൊല്ലിയാണ് ബംഗ്ലാ താരങ്ങള്‍ അമ്പയറുമായി തര്‍ക്കത്തിലേര്‍പ്പെട്ടത്. ഇത് പിന്നീട് ഇരു ടീമുകളും തമ്മിലുള്ള തര്‍ക്കമായി വളരുകയും ചെയ്തു. പ്രതിഷേധ സൂചകമായി ബംഗ്ലാ നായകന്‍ തിരികെ വിളിച്ചെങ്കിലും പിന്നീട് തീരുമാനം മാറ്റുകയായിരുന്നു. മത്സരം വിജയിച്ച ബംഗ്ലാദേശ് ഫൈനലില്‍ ഇന്ത്യയെ നേരിടും.

TAGS :

Next Story