Quantcast

ശിരോവസ്ത്രം ധരിച്ച് ഒളിംപിക്സില്‍ പങ്കെടുക്കുന്ന ആദ്യ മുസ്ലിം വനിതയാകാന്‍ യുഎസ് ഫെന്‍സിംങ് താരം

MediaOne Logo

Subin

  • Published:

    30 May 2018 9:32 AM GMT

ശിരോവസ്ത്രം ധരിച്ച് ഒളിംപിക്സില്‍ പങ്കെടുക്കുന്ന ആദ്യ മുസ്ലിം വനിതയാകാന്‍ യുഎസ് ഫെന്‍സിംങ് താരം
X

ശിരോവസ്ത്രം ധരിച്ച് ഒളിംപിക്സില്‍ പങ്കെടുക്കുന്ന ആദ്യ മുസ്ലിം വനിതയാകാന്‍ യുഎസ് ഫെന്‍സിംങ് താരം

ഒളിംപിക്സില്‍ അമേരിക്കന്‍ ടീമിലുളള ഏക മുസ്ലീം വനിതയാണ് ഇബ്തി ഹാജ് മുഹമ്മദ്. അമേരിക്കന്‍ ഫെന്‍സിംഗ് ടീമിലാണ് ഇബ്തിഹാജ് ഇടം പിടിച്ചത്.

ഒളിംപിക്സില്‍ അമേരിക്കന്‍ ടീമിലുളള ഏക മുസ്ലീം വനിതയാണ് ഇബ്തി ഹാജ് മുഹമ്മദ്. ശിരോവസ്ത്രം ധരിച്ച് ഒളിംപിക്സില്‍ പങ്കെടുക്കുന്ന ആദ്യ മുസ്ലീം വനിതയും ഇബ്തിഹാജ് തന്നെ. അമേരിക്കന്‍ ഫെന്‍സിംഗ് ടീമിലാണ് ഇബ്തിഹാജ് ഇടം പിടിച്ചത്.

അമേരിക്കയിലെ മുന്‍ നിര ഫെന്‍സിംഗ് താരമാണ് ഇബ്തിഹാജ് മുഹമ്മദ്. 2012 ലണ്ടന്‍ ഒളിംപിക്സിലേക്ക് യോഗ്യത നേടിയിരുന്നെങ്കിലും പരിക്കുമൂലം പങ്കെടുത്തിരുന്നില്ല. ഫെന്‍സിംഗില്‍ ടീമിനത്തിലും വ്യക്തിഗത ഇനത്തിലും ഇബ്തിഹാജ് പങ്കെടുക്കുന്നു. റിയോ യിലെത്തുന്നതോടെ ശിരോവസ്ത്രം ധരിച്ച് ഒളിംപിക്സില്‍ പങ്കെടുക്കുന്ന ആദ്യ വനിതയാകും ഇബ്തിഹാജ്.

അമേരിക്കയിലെ രണ്ടാമതും ലോക റാങ്കിംഗില്‍ ഏഴാം സ്ഥാനത്തുമാണ് ഇബ്തിഹാജ്. 2014 വേള്‍ഡ് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണം നേടി. അമേരിക്കയ്ക്ക് വേണ്ടി അഞ്ചിലധികം കിരീടങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട്. റിയോ ഒളിംപിക്സില്‍ അമേരിക്ക മെഡല്‍ പ്രതീക്ഷിക്കുന്ന താരം കൂടിയാണ് ഇബ്തിഹാജ്.

TAGS :

Next Story