Quantcast

ധോണിയെ പിടിക്കാന്‍ പോയ രോഹിത്ത് ശര്‍മ്മ വീണത് പൂനെയുടെ മടയില്‍

MediaOne Logo

Subin

  • Published:

    30 May 2018 5:44 AM GMT

ധോണിയെ പിടിക്കാന്‍ പോയ രോഹിത്ത് ശര്‍മ്മ വീണത് പൂനെയുടെ മടയില്‍
X

ധോണിയെ പിടിക്കാന്‍ പോയ രോഹിത്ത് ശര്‍മ്മ വീണത് പൂനെയുടെ മടയില്‍

പൂനെ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് തന്നെ വന്നാണ് മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയുടെ ശ്രമത്തെ അഭിനന്ദിച്ചത്...

ബാറ്റുകൊണ്ടുള്ള ഒരു ചുഴറ്റല്‍ കൊണ്ട് സിക്‌സറടിക്കുന്ന ധോണിയെയാണ് മുംബൈ ഇന്ത്യന്‍സിനെതിരായ ഐപിഎല്‍ ക്വാളിഫെയറില്‍ കണ്ടത്. അവസാന ഓവറുകളില്‍ ധോണി നടത്തിയ വെടിക്കെട്ട് ബാറ്റിംങാണ് പൊരുതാവുന്ന സ്‌കോര്‍ പൂനെക്ക് സമ്മാനിച്ചത്. ഇത്തരത്തിലൊരു സിക്‌സര്‍ പ്രകടനത്തെ കൈപ്പിടിയിലൊതുക്കി വിക്കറ്റാക്കി മാറ്റാന്‍ മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ ഒരിക്കല്‍ ശ്രമിക്കുകയും ചെയ്തു. എന്നാല്‍ രോഹിത് ശ്രമത്തിനൊടുവില്‍ വീണുപോയത് റൈസിംങ് പൂനെ സൂപ്പര്‍സ്റ്റാഴ്‌സിന്റെ മടയിലായിരുന്നു.

പതിനെട്ടാം ഓവറിലെ അഞ്ചാം പന്തിലായിരുന്നു ധോണി മക്ലെനാഗനെ പൊക്കിയടിച്ചത്. ബൗണ്ടറി ലൈനിന് സമീപം ഫീല്‍ഡ് ചെയ്തിരുന്ന രോഹിത് ശര്‍മ്മ പന്ത് കൈപ്പിടിയിലാക്കുകയെന്ന ലക്ഷ്യത്തിലാണ് ചാടിയുയര്‍ന്നത്. എന്നാല്‍ രോഹിതിന് സാധിക്കുന്നതിലും അകലത്തില്‍ വീണ പന്ത് ധോണിക്കും ടീമിനും വിലപ്പെട്ട ആറു റണ്ണുകള്‍ സമ്മാനിച്ചു. ഇതിന് പിന്നാലെ റൈസിംങ് പൂനെ സൂപ്പര്‍സ്റ്റാര്‍സിന്റെ ഡഗ്ഔട്ടിലേക്കാണ് രോഹിത് ശര്‍മ്മ വീഴുകയും ചെയ്തു. മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയെ പിടിച്ചെഴുന്നേല്‍പ്പിക്കാന്‍ പൂനെ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് തന്നെ വരികയും ചെയ്തു.

ആ സമയം 20 പന്തില്‍ നിന്നും 20 റണ്‍സെടുത്തിരുന്ന ധോണി ഇന്നിങ്‌സ് അവസാനിക്കുമ്പോഴേക്കും അടിച്ച് കൂട്ടിയത് 40 റണ്‍. മത്സരത്തില്‍ പൂനെ വിജയിച്ചത് 20 റണ്‍സിനായിരുന്നു. ധോണിയുടെ ആ സിക്‌സര്‍ വിക്കറ്റിന്‍റെ രൂപത്തില്‍ രോഹിത്തിന്റെ കയ്യിലവസാനിച്ചിരുന്നെങ്കില്‍ മത്സരഫലം പോലും ഒരു പക്ഷേ വ്യത്യസ്ഥമാവുമായിരുന്നു.

TAGS :

Next Story