ദേശീയ സീനിയര്‍ വോളീബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിന്റെ പുരുഷ വനിതാ ടീമുകള്‍ ക്വാര്‍ട്ടറില്‍
ദേശീയ സീനിയര്‍ വോളീബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിന്റെ പുരുഷ വനിതാ ടീമുകള്‍ ക്വാര്‍ട്ടറില്‍
ഇന്ന് വൈകിട്ട് നടക്കുന്ന മത്സരത്തില്‍ കേരളാ പുരുഷ ടീം പഞ്ചാബിനെ നേരിടും. മഹാരാഷ്ട്രയുമായാണ് കേരളാ വനിതകളുടെ മത്സരം...
കോഴിക്കോട് നടക്കുന്ന ദേശീയ സീനിയര്‍ വോളീബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിന്റെ പുരുഷ വനിതാ ടീമുകള്‍ ക്വാര്‍ട്ടറില്‍. നേരിട്ടുള്ള മൂന്നു സെറ്റുകള്‍ക്ക് ആന്ധ്രാപ്രദേശിനെ തകര്‍ത്താണ് പുരുഷ ടീം രണ്ടാം ജയം സ്വന്തമാക്കിയത്. വനിതാ ടീം നേരിട്ടുള്ള മൂന്നു സെറ്റുകള്‍ക്ക് ഉത്തര്‍ പ്രദേശിനെ തകര്‍ത്ത് ക്വാര്‍ട്ടറില്‍ പ്രവേശിച്ചു.
നിലവിലെ ചാമ്പ്യന്‍മാരായ കേരളത്തിനെതിരെ ദേശീയ താരം സുബ്ബറാവുവിന്‍റെ നേതൃത്വത്തില്‍ ഇറങ്ങിയ ആന്ധ്രാപ്രദേശിന്‍റെ തുടക്കം മികച്ചതായിരുന്നു. ഇഞ്ചോടിഞ്ച് പോരാട്ടം കണ്ട ആദ്യ സെറ്റ് കേരളം 27 -25നാണ് സ്വന്തമാക്കിയത്.മത്സരം പിടിക്കാന്‍ അന്ധ്ര ഉറച്ചിറങ്ങിയപ്പോള്‍ രണ്ടാം സെറ്റിലും ആവേശം അണപൊട്ടി. കേരളം പക്ഷേ രണ്ടാം സെറ്റും പിടിച്ചു. സ്കോര്‍ 25-23. ജെറോം വിനീതിന്‍റെയും വിപിന്‍ ജോര്‍ജിന്‍റെയും സ്മാഷുകള്‍ക്ക് അവസാന സെറ്റില്‍ ആന്ധ്രക്ക് മറുപടിയുണ്ടായില്ല. സെറ്ററായ മുത്തു സ്വാമിയുടെ പ്ലേസുകള്‍ക്കു മുന്നില്‍ ആന്ധ്ര വിയര്‍ത്തു.ഒ ടുവില്‍ അവസാന സെറ്റ് 25 -14ന് ആന്ധ്ര കേരളത്തിന് അടിയറ വെച്ചു. ഒപ്പം മത്സരവും.
ഏക പക്ഷീയമായിരുന്നു കേരളാ വനിതകളുടെ വിജയം. ആദ്യ സെറ്റില്‍ പോരാടാന്‍ പോലും തയ്യാറാകാതെ ഉത്തര്‍ പ്രദേശ് 25-15ന് കീഴടങ്ങി. കേരളാ താരങ്ങള്‍ ആഞ്ഞടിച്ചപ്പോള്‍ രണ്ടാം സെറ്റും ഉത്തര്‍ പ്രദേശ് കൈവിട്ടു. സ്കോര്‍ 25-10. 25 -14ന് അവസാന സെറ്റും കേരളം സ്വന്തമാക്കി. തോടെ പുരുഷ വനിതാ ടീമുകള്‍ ക്വാര്‍ട്ടറില് പ്രവേശിച്ചു. ഇന്ന് വൈകിട്ട് നടക്കുന്ന മത്സരത്തില്‍ കേരളാ പുരുഷ ടീം പഞ്ചാബിനെ നേരിടും. മഹാരാഷ്ട്രയുമായാണ് കേരളാ വനിതകളുടെ മത്സരം...
Adjust Story Font
16