Quantcast

ടി ട്വന്റി ക്രിക്കറ്റ് പരമ്പരയില്‍ ഇന്ത്യക്ക് രണ്ടാം ജയം

MediaOne Logo

Jaisy

  • Published:

    30 May 2018 11:13 AM GMT

ടി ട്വന്റി ക്രിക്കറ്റ് പരമ്പരയില്‍ ഇന്ത്യക്ക് രണ്ടാം ജയം
X

ടി ട്വന്റി ക്രിക്കറ്റ് പരമ്പരയില്‍ ഇന്ത്യക്ക് രണ്ടാം ജയം

ശ്രീലങ്കയെ ആറ് വിക്കറ്റിന് തോല്‍പ്പിച്ചാണ് ഇന്ത്യ തുടര്‍ച്ചയായ രണ്ടാം ജയം സ്വന്തമാക്കിയത്

ത്രിരാഷ്ട്ര ടി ട്വന്റി ക്രിക്കറ്റ് പരമ്പരയില്‍ ഇന്ത്യക്ക് രണ്ടാം ജയം. ശ്രീലങ്കയെ ആറ് വിക്കറ്റിന് തോല്‍പ്പിച്ചാണ് ഇന്ത്യ തുടര്‍ച്ചയായ രണ്ടാം ജയം സ്വന്തമാക്കിയത്.
ശര‍്ദ്ദുല്‍ താക്കൂറാണ് കളിയിലെ താരം.

ആദ്യ മത്സരത്തിലേറ്റ തോല്‍വിക്ക് മധുരപ്രതികാരം വീട്ടിയാണ് ഇന്ത്യ രണ്ടാം ജയം നേടിയത്. മോശം കാലാവസ്ഥ മൂലം 19 ഓവറാക്കിച്ചുരുക്കിയ മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ലങ്കയെ ആദ്യം ബാറ്റിങ്ങിനയക്കുകയായിരുന്നു. ഓപ്പണര്‍ കുശാല്‍ മെന്‍ഡിസ് ലങ്കയ്ക്ക് മികച്ച തുടക്കം നല്‍കി. 55 റണ്‍സ് നേടി മെന്‍ഡിസ് പുറത്തായതോടെ ലങ്കയുടെ റണ്‍റേറ്റും കുറഞ്ഞു. 19 ഓവറില്‍ 153 റണ്‍സില്‍ ലങ്കന്‍ ഇന്നിങ്സ് അവസാനിച്ചു. ഇന്ത്യക്ക് വേണ്ടി ഷര‍്ദ്ദുല്‍ താക്കൂര്‍ നാല് വിക്കറ്റ് നേടി.

153 റണ്‍സ് വിജയ ലക്ഷ്യവുമായി മറുപടി ബാറ്റിങിനിറങ്ങിയ ഇന്ത്യക്ക് നായകന്‍ രോഹിത് ശ‍ര്‍മ്മയെ തുടക്കത്തില്‍ തന്നെ നഷ്ടമായി. കഴിഞ്ഞ മത്സരങ്ങളില്‍ തിളങ്ങിയ ശിഖര്‍ ധവാനും പിറകെ ലോകേഷ് രാഹുലും പുറത്തായതോടെ ഇന്ത്യ പരുങ്ങി. എന്നാല്‍ അഞ്ചും ആറും വിക്കറ്റുകളിലിറങ്ങിയ മനീഷ് പാണ്ഡെയും ദിനേഷ് കാര്‍ത്തികും പുറത്താകാതെ ഇന്ത്യയെ വിജയത്തിലെത്തിച്ചു. മനീഷ് പാണ്ഡെ 42 ഉം കാര്‍ത്തിക് 39 റണ്‍സും നേടി. ഷര‍ദ്ദൂല്‍ താക്കൂറാണ് കളിയിലെ താരം.

TAGS :

Next Story