ഐ.പി.എല്ലില്‍ വീണ്ടും കേരളത്തിന് പ്രാതിനിധ്യമുണ്ടാകുമോ?
ഐ.പി.എല്ലില്‍ വീണ്ടും കേരളത്തിന് പ്രാതിനിധ്യമുണ്ടാകുമോ?
ഐപിഎല്ലിലെ ഉയര്‍ന്ന രണ്ടാമത്തെ ലേലത്തുകയായ1560 കോടി രൂപക്കായാണ് ടീമിനെ ഐ.പി.എല്ലിലെടുത്തത്
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഒരു സീസണ്‍ മാത്രം കളിച്ച കൊച്ചി ടസ്‌കേഴ്‌സ് തിരിച്ചുവരുമെന്ന് സൂചന. വ്യവസ്‌ഥകള്‍ ലംഘിച്ചുവെന്ന കുറ്റത്തിനാണ് 2011-ല്‍ ഐ.പി.എല്ലില്‍ നിന്നു ബി.സി.സി.ഐ. ടസ്‌കേഴ്‌സിനെ പുറത്താക്കിയത്. റെന്‍ഡെവ്യൂ സ്‌പോര്‍ട്‌സ് വേള്‍ഡ് എന്ന പേരില്‍ അഞ്ച് കമ്പനികളുടെ കണ്‍സോര്‍ഷ്യമായാണ് കൊച്ചി ടസക്കേഴ്‌സ് രൂപീകരിച്ചത്. ഐപിഎല്ലിലെ ഉയര്‍ന്ന രണ്ടാമത്തെ ലേലത്തുകയായ1560 കോടി രൂപക്കായാണ് ടീമിനെ ഐ.പി.എല്ലിലെടുത്തത്. എന്നാല്‍ മൊത്തം ഫീസിന്റെ 10% ബാങ്ക് ഗ്യാരണ്ടി സമര്‍പ്പിക്കാന്‍ ബിസിസിഐ ആവശ്യപ്പെട്ടെങ്കിലും പരാജയപ്പെട്ടതാണ് ടസ്‌ക്കേഴ്‌സുമായുളള കരാര്‍ ബി.സി.സി.ഐ. റദ്ദാക്കിയത്. ഇതിനെതിരേ ടീം നല്‍കിയ അപ്പീലില്‍ ഇപ്പോള്‍ ആര്‍ബിട്രേറ്റര്‍ ബി.സി.സി.ഐയ്‌ക്കെതിരേ വിധി പ്രസ്‌താവിച്ചു. ടീമിന് 1080 കോടി രൂപ നഷ്‌ടപരിഹാരം നല്‍കാനാണ് വിധി. ഐ.സി.സിയുമായുള്ള തര്‍ക്കം കാരണം സാമ്പത്തിക സ്‌ഥിതി മോശമായ അവസ്‌ഥയില്‍ ഈ തുക നല്‍കാന്‍ സാധിക്കില്ലെന്ന നിലയിലാണ് ബോര്‍ഡ്. ഈ സാഹചര്യത്തില്‍ കോടതിക്കു പുറത്ത് ഒത്തുതീര്‍പ്പിന് തയാറാകുകയോ, വിധിക്കെതിരേ അപ്പീല്‍ പോകുകയോ മാത്രമാണ് ബോര്‍ഡിനു മുന്നിലുള്ള വഴി. അപ്പീലിനു പോയാല്‍ കൂടുതല്‍ നഷ്‌ടപരിഹാരം നല്‍കേണ്ടി വന്നേക്കാം. അതിനാല്‍ ഒത്തുതീര്‍പ്പിന് ബി.സി.സി.ഐ തയ്യാറായാല്‍ അടുത്ത സീസണ്‍ മുതല്‍ ടസ്‌കേഴ്‌സിനെ ഉള്‍പ്പെടുത്താനാണ് സാധ്യത
ഗുജറാത്ത് ലയൺസിന്റെ പ്രമുഖ കളിക്കാരായ മക്കല്ലവും രവീന്ദ്ര ജഡേജയും കൊച്ചിയുടെ കളിക്കാരായിരുന്നു. ഇപ്പോഴത്തെ ഓസ്ട്രേലിയൻ ക്യാപ്റ്റൻ, പുനെയുടെ ക്യാപ്റ്റൻ, ലോക ഒന്നാം നമ്പർ ബാറ്റ്സ്മാൻ - ഇതെല്ലാമായ സ്റ്റീവ് സ്മിത്ത് കൊച്ചി ടീമിൽ ഉണ്ടായിരുന്നങ്കിലും പരിക്ക് മൂലം കളിക്കാൻ പറ്റിയില്ല.
Adjust Story Font
16