Quantcast

പ്രഥമ ഖേലോ ഇന്ത്യ ദേശീയ സ്‌കൂള്‍ ഗെയിംസ് ഇന്നു മുതല്‍

MediaOne Logo

Subin

  • Published:

    31 May 2018 10:41 PM GMT

പ്രഥമ ഖേലോ ഇന്ത്യ ദേശീയ സ്‌കൂള്‍ ഗെയിംസ് ഇന്നു മുതല്‍
X

പ്രഥമ ഖേലോ ഇന്ത്യ ദേശീയ സ്‌കൂള്‍ ഗെയിംസ് ഇന്നു മുതല്‍

വൈകുന്നേരം ആറ് മണിക്ക് ഡല്‍ഹി ഇന്ദിരാഗാന്ധി സ്‌റ്റേഡിയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തിരി തെളിയിക്കുന്നതോടെയാണ് മീറ്റിന് ഔദ്യോഗിക തുടക്കമാവുക

പ്രഥമ ഖേലോ ഇന്ത്യ ദേശീയ സ്‌കൂള്‍ ഗെയിംസ് ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. ഒളിംപിക്‌സില്‍ രാജ്യത്തിന് മെഡല്‍ ലക്ഷ്യമിട്ടാണ് ഗെയിംസ് സംഘടിപ്പിക്കുന്നത്. 177 അംഗ ടീമാണ് കേരളത്തിനായി മത്സരിക്കാനിറങ്ങുക.

വൈകുന്നേരം ആറ് മണിക്ക് ഡല്‍ഹി ഇന്ദിരാഗാന്ധി സ്‌റ്റേഡിയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തിരി തെളിയിക്കുന്നതോടെയാണ് മീറ്റിന് ഔദ്യോഗിക തുടക്കമാവുക. 16 ഇനങ്ങളിലായി 197 മത്സരങ്ങളുണ്ടാകും. 3928 താരങ്ങള്‍ ട്രാക്കിലിറങ്ങും.

മീറ്റില്‍ 12 ഇനങ്ങളിലാണു കേരളം മല്‍സരിക്കുന്നത്. 177 കായികതാരങ്ങളും 36 ഒഫിഷ്യല്‍സും ഉള്‍പ്പെടുന്ന വന്‍സംഘമാണു കേരളത്തിനായി ഗെയിംസിലെത്തിയത്. ഉറച്ച മെഡല്‍ പ്രതീക്ഷയിലാണ് കേരളം.

മല്‍സരത്തിലെ പ്രകടനങ്ങളുടെ കൂടി അടിസ്ഥാനത്തില്‍ ഉന്നത തലസമിതി തെരഞ്ഞെടുക്കുന്ന 1000 കായിക താരങ്ങള്‍ക്ക് 8 വര്‍ഷത്തേക്ക് അഞ്ച് ലക്ഷരൂപ സ്‌കോളര്‍ഷിപ്പ് നല്‍കും. 2020, 2024 ഒളിംപിക്‌സ് മെഡല്‍ ലക്ഷ്യമിട്ട് ഇവര്‍ക്കു പരിശീലനവും നല്‍കും.

TAGS :

Next Story