അവസാന ടെസ്റ്റില്‍ ശതകം കളഞ്ഞ് കുളിച്ചതില്‍ ദുഖമുണ്ടെന്ന് ഗാംഗുലി
അവസാന ടെസ്റ്റില്‍ ശതകം കളഞ്ഞ് കുളിച്ചതില്‍ ദുഖമുണ്ടെന്ന് ഗാംഗുലി
ക്രജ്സയുടെ പന്തിന്‍റെ ടേണിന് എതിരെയാണ് ഞാന്‍ ഷോട്ടുതിര്‍ത്തത്. ക്രജ്സ റിട്ടേണ്‍ ക്യാച്ച് അനായാസമായി കൈപ്പിടിയിലൊതുക്കുകയും ചെയ്തു. എനിക്കതില്‍ വ്യസനമില്ല. തീര്‍ത്തും മോശം ഒരു ഷോട്ടായിരുന്നു.....
ടെസ്റ്റ് കരിയറിലെ തന്‍റെ അവസാന മത്സരത്തില്‍ കരുത്തരായ ഓസീസിനെതിരെ നേടാമാകുമായിരുന്ന ശതകം കൈവിട്ടതില്‍ തനിക്ക് കടുത്ത ദുഖമുണ്ടെന്ന് മുന്‍ ഇന്ത്യന്‍ നായകന്‍ സൌരവ് ഗാംഗുലി. പ്രകാശനത്തിന് തയ്യാറായിട്ടുള്ള ആത്മകഥയായ എ സെഞ്ച്വറി ഈസ് നോട്ട് ഇനഫ് എന്ന ഗ്രന്ഥത്തിലാണ് ദാദയുടെ തുറന്നു പറച്ചില്‍. കരിയറിലെ അവസാന ഇന്നിങ്സില്‍ പൂജ്യനായി പുറത്തായതില്‍ വിഷമമില്ലെന്നും അത് തീര്‍ത്തും അനാവശ്യമായ ഒരു ഷോട്ടായിരുന്നുവെന്നും ഗാംഗുലി പറയുന്നു.
അനന്തമായ പരീക്ഷണങ്ങള്‍ക്ക് സെലക്ടര്‍മാര്‍ എന്നും വിധേയനായിട്ടുള്ള ഒരാള്‍ ഓസീസ് ബൌളിംഗിന് നേരിട്ട് 85 റണ്‍സ് നേടി. 15 റണ്‍സിന് എനിക്ക് ശതകം നഷ്ടമായെങ്കിലും ശക്തമായ നൂറു റണ്‍ നേടി എന്‍റെ സുഹൃത്ത് സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ആ ദിനത്തിന് കൂടുതല്‍ ശോഭ പകര്‍ന്നു. നമ്മള്‍ക്ക് ആ ടെസ്റ്റ് ജയിക്കാനായെന്നതാണ് ഏറെ സന്തോഷകരമായ കാര്യം. എന്‍റെ ടെസ്റ്റ് കരിയറിലെ അവസാന ഇന്നിങ്സില്‍ ആദ്യ പന്തില്‍ തന്നെ പുറത്തായി. തിരിഞ്ഞു നോക്കുമ്പോള്‍ അത് തീര്‍ത്തും അലസമായ ഒരു ഷോട്ടായിരുന്നു എന്ന് എനിക്ക് തോന്നുന്നു. ജേസണ്‍ ക്രജ്സയുടെ പന്തിന്‍റെ ടേണിന് എതിരെയാണ് ഞാന്‍ ഷോട്ടുതിര്‍ത്തത്. ക്രജ്സ റിട്ടേണ്‍ ക്യാച്ച് അനായാസമായി കൈപ്പിടിയിലൊതുക്കുകയും ചെയ്തു. എനിക്കതില്‍ വ്യസനമില്ല. തീര്‍ത്തും മോശം ഒരു ഷോട്ടായിരുന്നു അത്. എന്നാല്‍ ഒന്നാം ഇന്നിങ്സിലെ നഷ്ടമായ ശതകം അത് എന്നെ വേട്ടയാടുന്നു - കൈപ്പിടിയിലൊതുങ്ങിയ ഒരു ശതകമാണ് അന്നെനിക്ക് നഷ്ടമയാത്. - ഗാംഗുലി കുറിച്ചു.
Adjust Story Font
16