Quantcast

ദക്ഷിണാഫ്രിക്കയില്‍ പുതുചരിത്രം രചിക്കാന്‍ ടീം ഇന്ത്യ

MediaOne Logo

Subin

  • Published:

    31 May 2018 1:09 AM GMT

ദക്ഷിണാഫ്രിക്കയില്‍ പുതുചരിത്രം രചിക്കാന്‍ ടീം ഇന്ത്യ
X

ദക്ഷിണാഫ്രിക്കയില്‍ പുതുചരിത്രം രചിക്കാന്‍ ടീം ഇന്ത്യ

ഈ മാസം പത്തിന് ജോഹനസ്ബര്‍ഗില്‍ നടക്കുന്ന നാലാം ഏകദിനത്തിലും ജയം ആവര്‍ത്തിച്ചാല്‍ ആധികാരിക പ്രകടനത്തോടെ തന്നെ ടീ ഇന്ത്യ ചരിത്രത്തിലേക്ക് നടന്ന് കയറും.

ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ഏകദിനത്തിലും ജയം കുറിച്ച് അത്യപൂര്‍വ്വ നേട്ടമാണ് ടീം ഇന്ത്യ ഇന്നലെ കരസ്ഥമാക്കിയത്. ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ തുടര്‍ച്ചയായ മൂന്ന് ജയമെന്ന നേട്ടം. ദക്ഷിണാഫ്രിക്കക്കെതിരെ അവരുടെ നാട്ടില്‍ ഒരു പരമ്പരയെന്ന ചരിത്രം സൃഷ്ടിക്കാന്‍ ഇനി ഇന്ത്യക്ക് വേണ്ടത് ഒരു ജയം മാത്രം.

വിരാട് കോഹ്ലിയുടെ നായകത്വത്തില്‍ ടീം ഇന്ത്യ പുതിയൊരു ചരിത്രപ്പിറവിക്ക് അരികിലാണ്. പോയകാലത്ത് സമാനതകളില്ലാത്ത നേട്ടങ്ങളേറെ കരസ്ഥമാക്കിയ ഇന്ത്യന്‍ ക്രിക്കറ്റിന് ഇതുവാരെ സാധ്യമാകാത്ത നേട്ടം. ദക്ഷിണാഫ്രിക്കക്കെതിരെ അവരുടെ നാട്ടില്‍ ഒരു ഏകദിന പരമ്പര. ആറ് മത്സരങ്ങളടങ്ങിയ പരമ്പരയുടെ ആദ്യ മൂന്ന് മത്സരങ്ങളും ജയിച്ചാണ് ടീം ഇന്ത്യ ആ ചരിത്രത്തിന്റെ പടിവാതില്‍ക്കല്‍ എത്തിനില്‍ക്കുന്നത്. ഈ മാസം പത്തിന് ജോഹനസ്ബര്‍ഗില്‍ നടക്കുന്ന നാലാം ഏകദിനത്തിലും ജയം ആവര്‍ത്തിച്ചാല്‍ ആധികാരിക പ്രകടനത്തോടെ തന്നെ ടീ ഇന്ത്യ ചരിത്രത്തിലേക്ക് നടന്ന് കയറും. ഇന്നലെ കേപ്ടൗണില്‍ സമ്പൂര്‍ണ്ണമായിരുന്നു ഇന്ത്യയുടെ പ്രകടനം.

ടോസ് നഷ്ടമായി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് രോഹിത് ശര്‍മയെ തുടക്കത്തില്‍ നഷ്ടമായെങ്കിലും ധവാനും നായകന്‍ കോഹ്‌ലിയും ഒരു വലിയ കൂട്ടുകെട്ട് തീര്‍ത്ത് ആ നഷ്ടം പരിഹരിച്ചു. 140 റണ്‍സാണ് രണ്ടാ വിക്കറ്റ് കൂട്ട്‌കെട്ടില്‍ മികച്ച അടിത്തറ പാകാന്‍ ഇരുവര്‍ക്കമായി. ധവാന്‍ 76 റണ്‍സെടുത്തപ്പോള്‍ കോഹ്‌ലി ഏകദിന കരിയറിലെ തന്റെ 34 ആം സെഞ്ച്വറിയും കേപ്ടൗണില്‍ കുറിച്ചു.

രഹാനെ, ഹാര്‍ദിക് പാണ്ഡ്യ, ധോണി, കേദാര്‍ ജാദവ് എന്നിവര്‍ വേഗത്തില്‍ മടങ്ങിയപ്പോള്‍ കോഹ്ലിയുടെ ഒറ്റയാള്‍ പോരാട്ടമാണ് സ്‌കോര്‍ മുന്നൂറിന് മുകളിലെത്തിച്ചത്. 12 ഫോറും രണ്ട് സിക്‌സുമുള്‍പ്പെടെ 160 റണ്‍സ് നേടി കോഹ്‌ലി പുറത്താകാതെ നിന്നു.

ഇന്ത്യ ഉയര്‍ത്തിയ 304 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ദക്ഷിണാഫ്രിക്ക പക്ഷെ 179 റണ്‍സിലൊതുങ്ങുകയായിരുന്നു. കുല്‍ദീപ് യാദവ് യശ്‌വേന്ദ്ര ചഹല്‍ സഖ്യത്തിന്റെ റിസ്റ്റ് സ്പിന്‍ മാജിക്കില്‍ ദക്ഷിണാഫ്രിക്കന്‍ ബാറ്റിംഗിന് ഇന്നലെയും മറുപടി ഉണ്ടായിരുന്നില്ല. 51 റണ്‍സ് നേടിയ ജെ പി ഡുമിനി മാത്രമാണ് ദക്ഷിണാഫ്രിക്കന്‍ നിരയില്‍ അല്‍പ്പമെങ്കിലും പിടിച്ച് നിന്നത്.

TAGS :

Next Story