Quantcast

കൊഹ്‍ലിയെ വിമര്‍ശിച്ച് ദാദ

MediaOne Logo

admin

  • Published:

    1 Jun 2018 6:39 PM GMT

കൊഹ്‍ലിയെ വിമര്‍ശിച്ച് ദാദ
X

കൊഹ്‍ലിയെ വിമര്‍ശിച്ച് ദാദ

നിര്‍ണായകമായ അഞ്ചാം ദിനം തുടക്കത്തില്‍ അശ്വിനെ ഉപയോഗിക്കാതിരുന്നതും ഉമേഷ് യാദവിന്‍റെ സേവനം കുറച്ച് വിനിയോഗിച്ചതും കൊഹ്‍ലിക്ക് ....

ജമൈക്ക ടെസ്റ്റില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കൊഹ്‍ലിയുടെ തന്ത്രങ്ങളെ വിമര്‍ശിച്ച് മുന്‍ നായകന്‍ സൌരവ് ഗാംഗുലി. നിര്‍ണായകമായ അഞ്ചാം ദിനം തുടക്കത്തില്‍ അശ്വിനെ ഉപയോഗിക്കാതിരുന്നതും ഉമേഷ് യാദവിന്‍റെ സേവനം കുറച്ച് വിനിയോഗിച്ചതും കൊഹ്‍ലിക്ക് പറ്റിയ പാളിച്ചകളാണെന്ന് ദാദ കുറ്റപ്പെടുത്തി. "' കളിക്കളത്തിന് പുറത്തു നിന്ന് മത്സരത്തിലെ പാളിച്ചകള്‍ തുറന്നു കാട്ടാന്‍ എളുപ്പമാണ്. പൊരുതി സമനില കരസ്ഥമാക്കിയ വെസ്റ്റിന്‍ഡീസ് ബാറ്റ്സ്മാന്‍മാര്‍ എല്ലാവിധ അഭിനനന്ദനങ്ങളും അര്‍ഹിക്കുന്നു. അഞ്ചാം ദിനത്തിന്‍റെ തുടക്കത്തില്‍ അമിത് മിശ്രക്ക് പന്ത് നല്‍കിയതിനെക്കാള്‍ അശ്വിന് പന്ത് നല്‍കുന്നത് ഗുണകരമായി മാറുമായിരുന്നു എന്നായിരുന്നു എന്‍റെ വിലയിരുത്തല്‍. ഇന്ത്യന്‍ ബൌളിങിന്‍റെ കുന്തമുനയാണ് അശ്വിന്‍. പരമ്പരയില്‍ ഇതുവരെ മികച്ച വിക്കറ്റ് വേട്ട നടത്തി മുന്നേറുന്ന അശ്വിന് കരുത്തായി ബാറ്റ്സ്മാന്‍ എന്ന നിലയില്‍ നേടിയ ശതകവുമുണ്ട്. രാവിലെ വിക്കറ്റ് തീര്‍ത്തും പുതുമയുള്ളതായിരുന്നു. അതിനാല്‍ തന്നെ അശ്വിനായിരുന്നു ബൌളിങ് തുടങ്ങാന്‍ അനുയോജ്യന്‍' - ഗാംഗുലി അഭിപ്രായപ്പെട്ടു.

ഉമേഷ് യാദവിനെ കേവലം 12 ഓവറുകള്‍ മാത്രം ഉപയോഗിച്ചതും ശരിയായില്ല. ഉമേഷിനെ കൂടുതല്‍ ഉപയോഗിക്കാന്‍ കൊഹ്‍ലി തയ്യാറാകണം. അഞ്ച് ബൌളര്‍മാരെ ഉപയോഗിക്കുമ്പോള്‍ ഒരാളുടെ സേവനം ഒരുപക്ഷേ കുറച്ച് മാത്രമെ ഉപയോഗിക്കാന്‍ കഴിയാനിടയുള്ളൂ . പക്ഷേ ഉമേഷിനെ ഒരു വിക്കറ്റ് വേട്ടക്കാരനായ ബൌളറെന്ന നിലയില്‍ കൊഹ്‍ലി ഉപയോഗിക്കേണ്ടിയിരിക്കുന്നു എന്നാണ് എന്‍റെ അഭിപ്രായം. ഒരുപാട് കഴിവുകളുള്ള ഒരു ബൌളറാണ് അയാള്‍. ഇതെല്ലാം പറയുമ്പോളും ചെയ്സ്. ഡൌറിച്ച്,. ഹോള്‍ഡര്‍ എന്നിവരാണ് കൂടുതല്‍ പ്രശംസ അര്‍ഹിക്കുന്നത്. പ്രതികൂല സാഹചര്യങ്ങളി‌ല്‍ പൊരുതിയാണ് അവര്‍ സമനില നേടിയെടുത്തത്. വല്ലാത്തൊരു ആത്മവീര്യമാണ് അവര്‍ പ്രകടമാക്കിയത്.

TAGS :

Next Story