ഒളിമ്പിക്‍സ് ഫുട്‍ബോളില്‍ ജര്‍മ്മനി – ബ്രസീല്‍ ഗ്ലാമര്‍ ഫൈനല്‍
ഒളിമ്പിക്‍സ് ഫുട്‍ബോളില്‍ ജര്‍മ്മനി – ബ്രസീല്‍ ഗ്ലാമര്‍ ഫൈനല്‍
നൈജീരിയയെ ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ച് ജര്‍മ്മനിയും ഫൈനലില്‍ പ്രവേശിച്ചു. ആദ്യ പകുതിയില്‍ മൂന്നും രണ്ടാം പകുതിയില്‍ മൂന്നും ഗോളുകള്‍ വീതമാണ് ഹോണ്ടുറാസ് വലയില്‍ കാനറികള്‍ എത്തിച്ചത്.
റിയോ ഒളിമ്പിക്‌സ് പുരുഷ വിഭാഗം ഫുട്‌ബോളില്‍ ബ്രസീല്‍ ജര്‍മ്മനി ഫൈനലില്‍. ഹോണ്ടുറാസിനെ എതിരില്ലാത്ത ആറു ഗോളിന് തകര്‍ത്താണ് ബ്രസീല്‍ കലാശക്കളിക്ക് യോഗ്യത നേടിയത്. നൈജീരിയയെ ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ച് ജര്‍മ്മനിയും ഫൈനലില്‍ പ്രവേശിച്ചു.
ആദ്യ പകുതിയില്‍ മൂന്നും രണ്ടാം പകുതിയില്‍ മൂന്നും ഗോളുകള്‍ വീതമാണ് ഹോണ്ടുറാസ് വലയില്‍ കാനറികള്‍ എത്തിച്ചത്. നായകന്‍ നെയ്മറും ഗബ്രിയേല്‍ ജീസസും ഇരട്ട ഗോള്‍ നേടിയ മത്സരത്തില്‍ വ്യക്തമായ ആധിപത്യത്തോടെയാണ് ബ്രസീല്‍ കളിച്ചത്. ഒളിമ്പിക്‌സ് ഫുട്‌ബോള്‍ ചരിത്രത്തിലെ വേഗതയേറിയ ഗോള്‍ നേടിയാണ് നെയ്മര്‍ ഹോണ്ടുറാസ് വേട്ടയ്ക്കു തുടക്കമിട്ടത്. കളിയുടെ 14 ാം സെക്കന്‍ഡില്‍ ബ്രസീല്‍ നായകന്‍ ഗോള്‍ നേടി. എന്നാല്‍ ഗോള്‍ നേടിയ നെയ്മര്‍ തൊട്ടുപുറകെ പരിക്കേറ്റ് സ്ട്രച്ചറില്‍ പുറത്തേക്കുപോകുന്നതാണ് കണ്ടത്. ചികിത്സ തേടിയ ശേഷം നെയ്മര്‍ കളത്തിലേക്ക് തിരിച്ചുവന്നു. 25 ാം മിനിറ്റില്‍ ഗബ്രിയേല്‍ ജീസസിന്റെ ബൂട്ടില്‍നിന്നായിരുന്നു രണ്ടാമത്തെ ഗോള്‍. പത്തുമിനിറ്റുകള്‍ക്കു ശേഷം ജീസസ് കാനറികളുടെ ഗോള്‍ ലീഡ് മൂന്നായി ഉയര്‍ത്തി.
രണ്ടാം പകുതിയില്‍ മാര്‍ക്യിഞ്ഞോസിന്റെ ഗോളോടെ ബ്രസീല്‍ 50ത്തിന്റെ ലീഡ് നേടി. ഹോണ്ടുറാസിന്റെ പ്രതിരോധം പലപ്പോഴും പാളിയപ്പോള്‍ 79ാം മിനിറ്റില്‍ ലുവാനിലൂടെ വീണ്ടും ലീഡെടുത്ത ബ്രസീല്‍ വിജയമുറപ്പിച്ചു. കളി തീരാന്‍ മിനിറ്റുകള്‍ ബാക്കി നില്‍ക്കെ പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് നെയ്മര്‍ ബ്രസീലിനെ ഫൈനലിലേക്കെത്തിച്ചു. നേരത്തെ ഗ്രൂപ്പ് ഘട്ടത്തില്‍ അര്‍ജന്റീനയെ സമനിലയില്‍ തളച്ചാണ് ഹോണ്ടുറാസ് ക്വാര്‍ട്ടര്‍ ഫൈനലിലെത്തിയത്.
Adjust Story Font
16