ടി20യില്‍ പതിനായിരം റണ്‍സുമായി ഗെയില്‍: റെക്കോര്‍ഡ്
ടി20യില്‍ പതിനായിരം റണ്‍സുമായി ഗെയില്‍: റെക്കോര്‍ഡ്
ഗുജറാത്ത് ലയണ്‍സിനെതിരെ 20 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 213 റണ്‍സാണ് ബാംഗ്ലൂര്‍ നേടിയത്.
ടി20യില്‍ പതിനായിരം റണ്‍സ് തികയ്ക്കുന്ന ആദ്യ താരമായി റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ വിന്‍ഡീസ് താരം ക്രിസ് ഗെയില്‍. ഗുജറാത്ത് ലണ്‍സിനെതിരെ ഇന്ന് നടന്ന മത്സരത്തിലാണ് ഗെയില്‍ ഇൌ നേട്ടം സ്വന്തമാക്കിയത്. മത്സരത്തില്‍ ഗെയില്‍ 77 റണ്‍സെടുത്തു. 38 പന്തില്‍ നിന്ന് ഏഴ് സിക്സറും അഞ്ച് ഫോറും അടങ്ങുന്നതായിരുന്നു ഗെയിലിന്റെ വെടിക്കെട്ട് ഇന്നിങ്സ്.
ഗെയിലിന്റെ ഇന്നിങ്സിന്റെ മികവില്‍ 20 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 213 റണ്‍സാണ് ബാംഗ്ലൂര്‍ നേടിയത്. 64 റണ്‍സ് നേടിയ വിരാട് കോഹ്ലിയും തിളങ്ങി. കോഹ് ലിയുടെ 28ാം ഐ.പി.എല്‍ ഫിഫ്റ്റിയാണ് രാജ്കോട്ടില്‍ പിറന്നത്. 50 പന്തില്‍ നിന്ന് ഏഴ് ഫോറും ഒരു സിക്സറും പറത്തിയായിരുന്നു കോഹ് ലിയുടെ ഇന്നിങ്സ്. ട്രാവിസ് ഹെഡ്( 16 പന്തില്‍ 30) കേദാര്‍ ജാദവ്(16 പന്തില്‍ 38) എന്നിവരുടെ ഇന്നിങ്സും ബാംഗ്ലൂര്‍ സ്കോര്‍ 200 കടത്താന്‍ സഹായിച്ചു.
ഐ.പി.എല്‍ പത്താം സീസണ്‍ തുടങ്ങുന്നതിന് മുമ്പ് 63 റണ്‍സായിരുന്നു ഗെയിലിന് റെക്കോര്‍ഡ് നേട്ടത്തിന് വേണ്ടിയിരുന്നത്. ബാംഗ്ലൂരിന്റെ ആദ്യ മൂന്ന് മത്സരങ്ങളില്‍ 32,6,22 എന്നിങ്ങനെയാണ് ഗെയില്‍ സ്‌കോര്‍ ചെയ്തത്. രണ്ട് മത്സരങ്ങളില്‍ അദ്ദേഹത്തെ അന്തിമ ഇലവനില്‍ ഉള്‍പ്പെടുത്തിയതുമില്ല. അതുകൊണ്ട് തന്നെ മൂന്ന് റണ്‍സ് മാത്രം മതിയായിരുന്നു ഗെയിലിന് ഇന്ന് റെക്കോര്‍ഡ് സൃഷ്ടിക്കാന്‍.
Adjust Story Font
16