Quantcast

വില്യംസണ്‍ - താരജാഡയില്ലാതെ ക്രീസിലെ മജീഷ്യന്‍

MediaOne Logo

admin

  • Published:

    1 Jun 2018 3:31 AM GMT

വില്യംസണ്‍ - താരജാഡയില്ലാതെ ക്രീസിലെ മജീഷ്യന്‍
X

വില്യംസണ്‍ - താരജാഡയില്ലാതെ ക്രീസിലെ മജീഷ്യന്‍

കാവ്യാത്മകമാണ് വില്യംസണിന്‍റെ ബാറ്റിംഗ്. എത്ര ശക്തമായ ഫീല്‍ഡൊരുക്കിയാലും അതിനെ കീറിമുറിക്കാനുള്ള കൃത്യത താരത്തിനുണ്ട്

കെയിന്‍ വില്യംസണ്‍ ന്യൂസിലാന്‍ഡ് ക്രിക്കറ്റിനെ സംബന്ധിച്ചിടത്തോളം കേവലം ഒരു നായകനോ മികച്ച ബാറ്റ്സ്മാനോ മാത്രമല്ല, ലോക ക്രിക്കറ്റില്‍ കിവി പക്ഷികളുടെ മുഖമാണ് താരം ഇപ്പോള്‍. ലോകത്തിലെ മികച്ച നാല് താരങ്ങളുടെ പട്ടികയിലേക്ക് അനായാസം നടന്നു കയറാന്‍ കെല്‍പ്പുള്ള ബാറ്റ്സ്മാന്‍, ജോ റൂട്ട്, സ്റ്റീവന്‍ സ്മിത്ത്, വിരാട് കൊഹ്‍ലി എന്നിവര്‍ക്കൊപ്പം നാളെയുടെ നാല് പ്രതിഭകളിലൊരാളായി മാര്‍ട്ടിന്‍ ക്രോ 2014ല്‍ വിശേഷിപ്പിച്ച വില്യംസണ്‍ ഈ വിലയിരുത്തലുകളെയും പിന്തള്ളി വളര്‍ന്നു, യുവപ്രതിഭയില്‍ നിന്നും ടീമിന്‍റെ നെടുംതൂണായി വളര്‍ന്നെങ്കിലും ഇതൊന്നും താരത്തിന്‍റെ വ്യക്തിത്വത്തെ സാരമായി സ്വാധീനിച്ചിട്ടില്ല. ക്രീസില്‍ എന്ന പോലെ സൌമന്യമാണ് വില്യംസണ്‍ കളത്തിന് പുറത്തും. ഒരുപക്ഷേ മറ്റ് മൂന്നു പേരെ പോലെ ഏറെ ആഘോഷിക്കപ്പെടുകയോ അതിന് നിന്ന് കൊടുക്കുകയോ ചെയ്തിട്ടില്ലെന്നതാണ് വില്യംസണെ വ്യത്യസ്തനാക്കുന്നത്. സൂപ്പര്‍സ്റ്റാര്‍ പരിവേഷമോ ക്രീസിലേക്ക് ആനയിക്കുന്ന കെയിന്‍, കെയിന്‍ വിളികളോ വില്യംസണ് പരിചിതമല്ല. സ്മിത്തുമായും കൊഹ്‍ലിയുമായുള്ള വില്യംസണിന്‍റെ താരതമ്യം പിന്നെ എത്തി നില്‍ക്കുന്നത് നായക സ്ഥാനത്താണ്. എന്നാല്‍ ഇവിടെയും വ്യത്യസ്തനാണ് ,താരം, സ്മിത്തിനോ കൊഹ്‍ലിക്കോ നായകനെന്ന നിലയില്‍ ലഭിക്കുന്ന താരമൂല്യമോ ശ്രദ്ധയോ വില്യംസണ് അന്യമാണ്. ക്രീസിലെ വിശ്വസ്തതയുടെ പര്യായമാണെന്നതാണ് താരത്തിന്‍റെ മൂല്യം വര്‍ധിപ്പിക്കുന്ന ഒരു ഘടകം.

ശാന്തമായൊഴുകുന്ന നദി പോലെയാണ് വില്യംസണിന്‍റെ ഇന്നിങ്സ്. ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്നലെ നടന്ന മത്സരത്തില്‍ വില്യംസണിലെ അപകടകാരിയെ അയല്‍വാസികളായ ഓസീസ് അടുത്തറിഞ്ഞു. മഴ, കാറ്റ്, കാര്‍മേഘം എന്നിവക്കൊപ്പം വില്യംസണും കളിയുടെ ഗതി നിര്‍ണയിച്ച ദിനമായിരുന്നു ഇന്നലെ. ഒരു വശത്ത് ലൂക്ക് റോഞ്ചി കംഗാരുക്കളുടെ കഥ കഴിക്കുമ്പോഴും വില്യംസണ്‍ പതിവ് ശൈലിയില്‍ മത്സരത്തില്‍ പിടിമുറുക്കുകയായിരുന്നു. താരതമ്യങ്ങളില്‍ പിന്നോട്ട് പോകുമെങ്കിലും അത്രക്ക് വേഗത കുറഞ്ഞതായിരുന്നില്ല കിവി നായകന്‍റെ ഇന്നിങ്സ്. ആദ്യ 50 റണ്‍സിലെത്താന്‍ 61 പന്തുകളെടുത്ത വില്യംസണ്‍ അടുത്ത 35 പന്തുകളില്‍ നിന്ന് നൂറിലേക്ക് ഓടിക്കയറി. കാവ്യാത്മകമാണ് വില്യംസണിന്‍റെ ബാറ്റിംഗ്. എത്ര ശക്തമായ ഫീല്‍ഡൊരുക്കിയാലും അതിനെ കീറിമുറിക്കാനുള്ള കൃത്യത താരത്തിനുണ്ട്.

വ്യക്തിഗത നേട്ടങ്ങളെ ചുറ്റിപറ്റിയുള്ള ആഘോഷങ്ങളോട് മുഖം തിരിഞ്ഞു നിന്ന ചരിത്രമാണ് വില്യംസണിനുള്ളത്. നൂറിന്‍റെ നിറവില്‍ വായുവില്‍ കുതിക്കുന്നതോ എന്തിന് ചിരിക്കുന്നതോ പതിവില്ല, എഡ്ബാസ്റ്റണില്‍ ശതകം പൂര്‍ത്തിയാക്കിയപ്പോള്‍ ഹെല്‍മറ്റ് ഊരി അഭിവാദ്യം ചെയ്യാന്‍ പോലും മറന്ന പോലെയായിരുന്നു വില്യംസണ്‍. എനിക്കറിയില്ല, ചിലപ്പോള്‍ എല്ലാം വിചാരിച്ച പോലെ നടക്കും .... ചിലപ്പോള്‍...., നായകന്‍റെ ഇന്നിങ്സ് എന്ന് വിളിക്കാവുന്ന ആ പ്രകടനത്തെ വില്യംസ.ണ്‍ പിന്നീട് വിശേഷിപ്പിച്ചത് ഇപ്രകാരമാണ്

TAGS :

Next Story