Quantcast

ഫിഫ അണ്ടര്‍ 17 ലോകകപ്പിന് ഇന്ന് തുടക്കം

MediaOne Logo

Sithara

  • Published:

    1 Jun 2018 3:28 PM GMT

ഫിഫ അണ്ടര്‍ 17 ലോകകപ്പിന് ഇന്ന് തുടക്കം
X

ഫിഫ അണ്ടര്‍ 17 ലോകകപ്പിന് ഇന്ന് തുടക്കം

ആതിഥേയരായ ഇന്ത്യ ഉള്‍പ്പെടെ 24 ടീമുകള്‍. ആറ് വേദികളിലായി 52 മത്സരങ്ങള്‍.

ഫുട്ബോള്‍ പ്രേമികള്‍ ആകാംക്ഷയോടെ കാത്തിരുന്ന ഫിഫ അണ്ടര്‍-17 ലോകകപ്പിന് ഇന്ന് തുടക്കം. ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയാക്കി സുരക്ഷാവലയത്തിലാണ് ആറ് സ്റ്റേഡിയങ്ങളും. ടീമുകളെല്ലാം അവസാനവട്ട പരിശീലനത്തിന്റെ തിരക്കിലാണ്.

ആതിഥേയരായ ഇന്ത്യ ഉള്‍പ്പെടെ 24 ടീമുകള്‍. ആറ് വേദികളിലായി 52 മത്സരങ്ങള്‍. സോക്കര്‍ ലോകത്തെ 504 ഫുട്ബോള്‍ പ്രതിഭകള്‍. ഒക്ടോബര്‍ 28 വരെ ലോകത്തിന്റെ ശ്രദ്ധയാകെ ഇന്ത്യയില്‍ വിന്യസിക്കും. ഏഷ്യയില്‍ നിന്ന് ഇന്ത്യക്ക് പുറമെ ഇറാഖ്, ഇറാന്‍, ജപ്പാന്‍, നോര്‍ത്ത് കൊറിയ എന്നിവരാണ് ഇത്തവണയുള്ളത്. ഘാന, ഗിനിയ, മാലി, നൈജര്‍ എന്നിവര്‍ ആഫ്രിക്കയില്‍ നിന്നും. കോണ്‍കാകാഫ് മേഖലയില്‍നിന്ന് കോസ്റ്ററിക്ക, ഹോണ്ടുറാസ്, മെക്സിക്കോ എന്നിവര്‍ക്കൊപ്പം അമേരിക്കയും.

ബ്രസീല്‍, ചിലി, കൊളംബിയ, പരാഗ്വെ എന്നിവരാണ് തെക്കേ അമേരിക്കയില്‍ നിന്നെത്തുന്ന നാല് ടീമുകള്‍. ഓഷ്യാനയില്‍നിന്ന് ന്യൂ കാലിഡോണയയും ന്യൂസിലാന്‍ഡും പന്തുതട്ടും. കരുത്തരായ സ്പെയിനും ഫ്രാന്‍സും ഇംഗ്ലണ്ടും ജര്‍മനിയും യൂറോപ്പില്‍ നിന്നെത്തുമ്പോള്‍ ആവേശത്തിലാണ് ഫുട്ബോള്‍ പ്രേമികള്‍.

നിലവിലെ ചാംപ്യന്മാരായ നൈജീരിയ ഇല്ലാത്തത് ടൂര്‍ണമെന്റിന്റെ വലിയ തിരിച്ചടിയാണ്. ടീമുകളെല്ലാം അവസാനവട്ട ഒരുക്കത്തിലാണ്. ആറ് സ്റ്റേഡിയങ്ങളില്‍ കാണികളുടെ എണ്ണം പരിമിതപ്പെടുത്തിയിട്ടുണ്ട്.

TAGS :

Next Story