കളിക്കാനറിയുന്നവരുമായി ക്രൊയേഷ്യ എത്തുന്നു
കളിക്കാനറിയുന്നവരുമായി ക്രൊയേഷ്യ എത്തുന്നു
98 ലെ കന്നിലോകകപ്പില്‍ തന്നെ സെമിയിലെത്തിയതൊഴിച്ചാല്‍ വലിയ നേട്ടങ്ങളൊന്നും ക്രൊയേഷ്യ ഇതുവരെ സ്വന്തമാക്കിയിട്ടില്ല
യൂറോപ്യന്‍ ക്ലബ് വിപണിയില്‍ വന്‍മൂല്യമുള്ള ഒട്ടേറെ താരങ്ങളുടെ കരുത്തിലാണ് ക്രൊയേഷ്യ ഇത്തവണ ലോകകപ്പിനെത്തുന്നത്. 98 ലെ കന്നിലോകകപ്പില്‍ തന്നെ സെമിയിലെത്തിയതൊഴിച്ചാല്‍ വലിയ നേട്ടങ്ങളൊന്നും ക്രൊയേഷ്യ ഇതുവരെ സ്വന്തമാക്കിയിട്ടില്ല. അതുകൊണ്ട് തന്നെ കന്നിക്കിരീടമാണ് ക്രൊയേഷ്യ ഇത്തവണ ലക്ഷ്യമിടുന്നത്
ഇങ്ങനെ കുറ കള്ളിക്കുപ്പായക്കാര്‍ 1998 മുതലുള്ള ലോകകപ്പിന്റെ നിറമുള്ള കാഴ്ചകളാണ് ഡെവര്‍ സുക്കേറെന്നൊരു മിന്നല്‍പ്പിണറിന്റെ കരുത്തില്‍ ആദ്യ ലോകകപ്പില്‍ തന്നെ സെമിയിലെത്തി കരുത്ത് കാട്ടിയവര്‍. സ്പെയിന്‍ ഒഴികെ പിന്നീടുള്ള നാല് ലോകകപ്പുകളില്ലാം ക്രൊയേഷ്യക്കാര്‍ വന്നു. ഇത്തവണ ഗ്രൂപ്പ് ഐയില്‍ ഐസ്ലന്‍ഡിന്റെ പടയോട്ടത്തില്‍ പിറകിലായിപ്പോയ ക്രൊയേഷ്യക്കാര്‍ പ്ലേ ഓഫില്‍ ഗ്രീസിനെ മലര്‍ത്തിയടിച്ചാണ് യോഗ്യത നേടിയത്. റഷ്യയിലേക്കെത്തുന്ന ക്രൊയേഷ്യക്കാരില്‍ ഫുട്ബോള്‍ ലോകത്തിന് പരിചിതമായ ഒട്ടേറെ മുഖങ്ങളുണ്ട്. ബാഴ്സലോണയുടെ ഹൃദയങ്ങളിലൊന്നായ ഇവാന്‍ റാക്കിടിച്ചാണ് നായകന്‍. റയല്‍ മാഡ്രിഡിന്റെ മധ്യനിരക്കാരന്‍ ലൂക്കാ മോഡ്രിച്ച്, യുവന്‍റസിന്റെ മരിയോ മന്‍സൂക്കിച്ച്, ഇന്റര്‍ മിലാന്‍ താരം ഇവാന്‍ പെരിസിച്ച് ആരെയും വെല്ലാന്‍ കെല്‍പ്പുള്ള കരുത്തന്മാര്‍. അര്‍ജന്റീനയും ഐസ്ലന്റും നൈജീരിയയും ഉള്‍പ്പെട്ട ഗ്രൂപ്പ് ഡിയിലാണ് ക്രൊയേഷ്യക്കാര്‍. ആദ്യ മത്സരം 17 ന് നൈജീരിയക്കെതിരെയാണ്.
Adjust Story Font
16