Quantcast

കോപ്പയിലെ തോല്‍വി; മെസി വിരമിച്ചു

MediaOne Logo

Alwyn K Jose

  • Published:

    1 Jun 2018 11:23 PM GMT

കോപ്പയിലെ തോല്‍വി; മെസി വിരമിച്ചു
X

കോപ്പയിലെ തോല്‍വി; മെസി വിരമിച്ചു

നൂറ്റാണ്ടിന്റെ കോപ്പ ടൂര്‍ണമെന്റില്‍ ചിലിയോട് തോറ്റ് കിരീടം കൈവിട്ടതില്‍ നിരാശനായ അര്‍ജന്റീനന്‍ നായകന്‍ ലയണല്‍ മെസി വിരമിച്ചു

നൂറ്റാണ്ടിന്റെ കോപ്പ ടൂര്‍ണമെന്റില്‍ ചിലിയോട് തോറ്റ് കിരീടം കൈവിട്ടതില്‍ നിരാശനായ അര്‍ജന്റീനന്‍ നായകന്‍ ലയണല്‍ മെസി വിരമിച്ചു. ക്ലബ്ബ് ഫുട്ബോളിലും രാജ്യത്തിനു വേണ്ടിയും ഗോള്‍ വേട്ട നടത്തുന്നതില്‍ അതികായനെങ്കിലും രാജ്യത്തിനു വേണ്ടി കിരീടം നേടിക്കൊടുക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ലെന്ന കുറ്റബോധവും പേറിയാണ് മെസി പിന്‍വാങ്ങുന്നത്.

കഴിഞ്ഞ ലോകകപ്പിലും കോപ്പ അമേരിക്ക ടൂര്‍ണമെന്റിലും ഒടുവില്‍ ഇത്തവണത്തെ ശദാബ്ദി കോപ്പയിലും ഫൈനലില്‍ എത്തിയിട്ട് പോലും കിരീടം മാത്രം മെസിക്ക് അന്യമായിരുന്നു. നിര്‍ണായക മത്സരങ്ങളില്‍ പതറി പോകുന്ന അര്‍ജന്റീനയും നായകന്‍ മെസിയും മെറ്റ്‍ലൈഫ് സ്റ്റേഡിയത്തിലും വേദനാജനകമായ ആവര്‍ത്തനമായി. കോപ്പ കലാശപ്പോരില്‍ ചിലിയോട് പൊരുതി വീണ്ടും കണ്ണീര് കുടിച്ചതോടെയാണ് ഇനി അര്‍ജന്റീനയുടെ ജഴ്‍സിയില്‍ കളിക്കളത്തിലേക്കില്ലെന്ന തീരുമാനത്തിലേക്ക് എത്താന്‍ മെസിയെ പ്രേരിപ്പിച്ചത്. ''ദേശീയ ടീമിലേക്ക് ഇനിയില്ല. ഇത് നാലാമത്തെ ഫൈനലാണ്, തോല്‍വിയും'. - മത്സരത്തിന് ശേഷം മെസി പറഞ്ഞു.

കഴിഞ്ഞ കോപ്പ അമേരിക്ക ടൂര്‍ണമെന്റിലും ചിലിയോട് പെനാല്‍റ്റി ഷൂട്ടൌട്ടിലാണ് അര്‍ജന്റീന മുട്ടുമടക്കിയത്. 2014 ലോകകപ്പിലാണെങ്കില്‍ ജര്‍മനിയോട് കീഴടങ്ങാന്‍ ആയിരുന്നു മെസിക്കും കൂട്ടര്‍ക്കും വിധി. അതിനും മുമ്പ് 2007 കോപ്പ അമേരിക്ക ഫൈനലില്‍ ചിരവൈരികളായ ബ്രസീലിനോട് മറുപടിയില്ലാത്ത മൂന്നു ഗോളിന് പരാജയപ്പെട്ടപ്പോഴും മെസി അര്‍ജന്റീനയുടെ കുപ്പായത്തിലുണ്ടായിരുന്നു. ഏറ്റവുമൊടുവില്‍ കഴിഞ്ഞ കോപ്പയിലെ തിരിച്ചടിക്ക് ചിലിയോട് പ്രതികാരം ചെയ്യാന്‍ ഇറങ്ങിയ മെസിയും സംഘവും ഒടുവില്‍ പതിവ് പോലെ തോല്‍വി ആവര്‍ത്തിച്ചു. ഇതില്‍ നിരാശനായാണ് മെസി ഇനി ദേശീയ ടീമില്‍ കളിക്കളത്തിലേക്കില്ലെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. തോല്‍വികള്‍ ആവര്‍ത്തിക്കുന്നതില്‍ വലിയ സങ്കടമുണ്ട്. ഞാന്‍ എന്റെ പെനാല്‍റ്റി പാഴാക്കി. അത് വളരെ സുപ്രധാനമായിരുന്നു. - മെസി പറഞ്ഞു.

TAGS :

Next Story