കളത്തില്‍ നിന്നും വിട്ടുനിന്നത് മകളുടെ അസുഖം മൂലമാണെന്ന് റെയ്ന
കളത്തില്‍ നിന്നും വിട്ടുനിന്നത് മകളുടെ അസുഖം മൂലമാണെന്ന് റെയ്ന
എന്‍റെ കുഞ്ഞുമകളുടെ അസുഖസമയത്ത് ഞാന്‍ അവളുടെ കൂടെയില്ലെങ്കില്‍ പിന്നെ ആരാണ് അത് ചെയ്യുക? കുടുംബനാഥനെന്ന നിലയിലുള്ള ജോലികള്‍ പിന്നെ ആരാണ് നോക്കുക. കഴിഞ്ഞു പോയത് പരീക്ഷണത്തിന്‍റെ മാസങ്ങളായിരുന്നു
ക്രിക്കറ്റിനോടുള്ള താത്പര്യം കുറഞ്ഞെന്നും അര്‍ധമനസോടെയാണ് കളിയെ സമീപിക്കുന്നതെന്നുമുളള ആരോപണങ്ങളോട് വൈകാരികമായി പ്രതികരിച്ച് ഇന്ത്യന്‍ താരം സുരേഷ് റെയ്ന. മകളുടെ അസുഖം മൂലമാണ് ഫെബ്രുവരി മുതല്‍ കളത്തില്‍ താന്‍ സജീവമല്ലാതായതെന്ന് താരം വിശദീകരിച്ചു. ആളുകള്‍ക്ക് സംസാരിക്കാന്‍ എന്തെങ്കിലുമൊക്കെ ഒരു കാരണം വേണം. എനിക്ക് മോളുടെ കൂടി ആശുപത്രിയില്‍ ഇരിക്കേണ്ടി വന്നു. കുടുംബത്തിലെ ജോലികളും നോക്കണം. അതിന് എന്തിനാണ് എന്നെ കുറ്റപ്പെടുത്താന്‍ ആളുകള്‍ തയ്യാറാകുന്നതെന്ന് എനിക്ക് മനസിലാകുന്നില്ല - റെയ്ന പറഞ്ഞു.
ബിസിസിഐയുടെ വാര്‍ഷിക കരാറില്‍ നിന്നും പുറത്താക്കപ്പെടാനുള്ള പ്രധാന കാരണം ക്രിക്കറ്റിനക്കാളധികം ശ്രദ്ധ കുടുംബത്തിന് നല്‍കിയതാണെന്ന പ്രചരണങ്ങള്‍ വാസ്തവവിരുദ്ധമാണെന്ന് റെയ്ന പറഞ്ഞു. സംസ്ഥാനത്തെ സെലക്ടര്‍മാരെയും ബിസിസിഐയെയും എന്‍റെ അവസ്ഥ ഞാന്‍ അറിയിച്ചിരുന്നു. എന്‍റെ കുഞ്ഞുമകളുടെ അസുഖസമയത്ത് ഞാന്‍ അവളുടെ കൂടെയില്ലെങ്കില്‍ പിന്നെ ആരാണ് അത് ചെയ്യുക? കുടുംബനാഥനെന്ന നിലയിലുള്ള ജോലികള്‍ പിന്നെ ആരാണ് നോക്കുക. കഴിഞ്ഞു പോയത് പരീക്ഷണത്തിന്‍റെ മാസങ്ങളായിരുന്നു. എന്‍റെയും മകളുടെയും അനാരോഗ്യം മൂലം ക്രിക്കറ്റില്‍ നിന്ന് മാറിനില്‍ക്കേണ്ടി വന്നു. അത് വിമര്‍ശത്തിലേക്ക് നയിക്കുകയാണെങ്കില്‍ ഞാന്‍ എന്ത് പറയാനാണ്? - റെയ്ന ചോദിച്ചു.
ആറ് മാസത്തെ കാലാവധിക്കുള്ളില്‍ ഇന്ത്യക്കായി ഒരു മത്സരമെങ്കിലും കളിച്ചിട്ടുണ്ടെങ്കില്‍ ചുരുങ്ങിയത് സി കരാറെങ്കിും നല്‍കണമെന്നാണ് ചട്ടമെന്നും താന്‍ ഒഴിവാക്കപ്പെട്ടതിന്‍റെ കാരണം മനസിലായില്ലെന്നും റെയ്ന കൂട്ടിച്ചേര്‍ത്തു.
Adjust Story Font
16