ഫ്രഞ്ച് ഓപ്പണില്‍ പ്രമുഖ താരങ്ങള്‍ ഇന്ന് കളത്തിലിറങ്ങും
ഫ്രഞ്ച് ഓപ്പണില്‍ പ്രമുഖ താരങ്ങള്‍ ഇന്ന് കളത്തിലിറങ്ങും
റാഫേല്‍ നദാല്‍, നൊവാക് ജ്യോകോവിച്ച്, ആന്‍ഡി മറെ തുടങ്ങിയവര്‍ക്കെല്ലാം ഇന്നാണ് മത്സരം
ഫ്രഞ്ച് ഓപ്പണില്‍ പ്രമുഖ താരങ്ങള്‍ ഇന്ന് കളത്തിലിറങ്ങും. റാഫേല്‍ നദാല്‍, നൊവാക് ജ്യോകോവിച്ച്, ആന്‍ഡി മറെ തുടങ്ങിയവര്‍ക്കെല്ലാം ഇന്നാണ് മത്സരം. വനിതകളില്‍ നിലവിലെ ചാംപ്യന്‍ ഗാര്‍ബൈന്‍ മുഗുരസയും ഇന്നിറങ്ങും. പത്താം കിരീടം ലക്ഷ്യമിട്ടാണ് റാഫേല്‍ നദാല്‍ ഇത്തവണയെത്തുന്നത്. ഒരിടവേളക്ക് ശേഷം തിരിച്ചെത്തിയ റാഫ മികച്ച ഫോമിലുമാണ്. ഇത്തവണ ഏറ്റവും കൂടുതല്‍ സാധ്യത കല്‍പ്പിക്കുന്നതും അദ്ദേഹത്തിന് തന്നെ. ഫ്രാന്‍സിന്റെ ബെനോയിറ്റ് പെയറാണ് ആദ്യ എതിരാളി. ഇന്ത്യന്‍ സമയം 2.30 നാണ് മത്സരം.
ലോക രണ്ടാം നമ്പറും നിലവിലെ ചാംപ്യനുമായ നൊവാക് ജ്യോകോവിച്ചാണ് സാധ്യത കല്പിക്കുന്നവരില്‍ രണ്ടാമന്‍. ഫ്രഞ്ച് ഓപ്പണ്‍ കണ്ട് പുതിയ പരിശീലകനായി മുന്‍ ലോക ഒന്നാം നമ്പര്‍ ആന്ദ്രെ അഗാസിയെ അദ്ദേഹം നിയമിച്ചിരുന്നു. എഴുപത്തിയാറാം റാങ്കുകാരന്‍ മാര്‍സല്‍ ഗ്രാനോളേഴ്സുമായി ജ്യോകോ ഏറ്റുമുട്ടും.
ലോക ഒന്നാം നമ്പര്‍ ആന്‍ഡി മറെയെ പരിക്ക് വേട്ടയാടുന്നുണ്ട്. കളിമണ്‍ കോര്‍ട്ടില്‍ ശക്തനല്ലെങ്കിലും ഇത്തവണ മറെ അത്ഭുതങ്ങള്‍ സൃഷ്ടിക്കുമോ എന്ന് കണ്ടറിയാം. താരതമ്യേന ദുര്‍ബലനായ റഷ്യയുടെ ആന്ദ്ര കുസ്നറ്റ്സോവിനെയാണ് മറെക്ക് ആദ്യം മറികടക്കേണ്ടത്. 2015 ലെ ചാംപ്യന്‍ സ്വിറ്റ്സര്‍ലാന്ഡിന്റെ സ്റ്റാന്‍ വാവറിങ്കക്ക് സ്ലോവാക്യയുടെ ജോസഫ് കൊവാലിക്കാണ് എതിരാളി. ജനീവ ഓപ്പണ്‍ സ്വന്തമാക്കിയെത്തുന്ന വാവറിങ്കക്ക് പ്രതീക്ഷകള്‍ ഏറെയാണ്. വനിതകളില്‍ കരോലിന പ്ലിസ്കോവയും സിമോണ ഹാലപ്പും ഗാര്‍ബൈന്‍ മുഗുരസയുമെല്ലാം ഇന്ന് ഇറങ്ങും.
Adjust Story Font
16