ബംഗ്ലാദേശിന് ധോണി വകയില്‍ കിട്ടിയ 5 പിഴ റണ്‍സ്
ബംഗ്ലാദേശിന് ധോണി വകയില്‍ കിട്ടിയ 5 പിഴ റണ്‍സ്
മാത്രമല്ല ധോണി ഊരിയിട്ടിരുന്ന വലംകൈയിലെ ഗ്ലൗവില്‍ പന്ത് തട്ടി തെറിക്കുകയും ചെയ്തു. ഇതോടെ അമ്പയര്‍മാര്‍ അഞ്ച് റണ്ണുകള്‍ ബംഗ്ലാദേശിന് അനുവദിക്കുകയായിരുന്നു...
ബാറ്റുകൊണ്ട് മാത്രമല്ല മറ്റു പല മാര്‍ഗ്ഗങ്ങളിലും ക്രിക്കറ്റില്‍ റണ്‍സ് കണക്കാക്കപ്പെടും. വൈഡും നോ ബോളും ഓവര്‍ത്രോയും തുടങ്ങി പെനല്‍റ്റി റണ്‍സ് വരെ ക്രിക്കറ്റിലുണ്ട്. ചെയ്യുന്ന കുറ്റത്തിനനുസരിച്ച് ബൗളിംഗ് ടീമിന്റെയോ ബാറ്റിംങ് ടീമിന്റെയോ സ്‌കോറിനോട് കൂടെ പെനല്‍റ്റി റണ്ണുകള്‍ ചേര്‍ക്കപ്പെടും. ധോണി ചെയ്ത കുറ്റത്തിനാണ് ബംഗ്ലാദേശിന് അഞ്ച് പിഴ റണ്ണുകള്‍ അധികമായി ലഭിച്ചത്.
ഐസിസി ചാമ്പ്യന്‍സ് ട്രോഫി സെമിയില്‍ ആദ്യം ബാറ്റു ചെയ്ത ബംഗ്ലാദേശിന്റെ നാല്‍പ്പതാം ഓവറിലായിരുന്നു ധോണിയുടെ പിഴവ് സംഭവിച്ചത്. അശ്വിന്‍ എറിഞ്ഞ നാല്‍പ്പതാം ഓവറിലെ മൂന്നാം പന്ത് മുഹമ്മദുള്ള ലോങ് ലെഗിലേക്ക് സ്വീപ്പ് ചെയ്തു. യുവരാജ് സിംങിന്റെ ത്രോ ധോണി പതിവുശൈലിയില്‍ വിക്കറ്റിലേക്ക് തിരിച്ചുവിടാന്‍ ശ്രമിച്ചു.
ധോണിതിരിച്ചുവിട്ട പന്ത് വിക്കറ്റില്‍ പന്ത് കൊണ്ടില്ല. അത് മാത്രമല്ല ധോണി ഊരിയിട്ടിരുന്ന വലംകൈയിലെ ഗ്ലൗവില്‍ പന്ത് തട്ടി തെറിക്കുകയും ചെയ്തു. ഇതോടെ അമ്പയര്‍മാര്‍ അഞ്ച് റണ്ണുകള്‍ ബംഗ്ലാദേശിന് അനുവദിക്കുകയായിരുന്നു. വിക്കറ്റ് കീപ്പര്‍മാരും ഫീല്‍ഡര്‍മാരും ഉപയോഗിക്കുന്ന ഹെല്‍മെറ്റും ഗ്ലൗവുമെല്ലാം മൈതാന് ഊരിയിടുകയും അവയില്‍ കളിക്കിടെ പന്ത് തട്ടുകയും ചെയ്താലാണ് പെനല്‍റ്റി റണ്‍ അനുവദിക്കുക.
ക്രിക്കറ്റ് നിയമം അനുസരിച്ച് ആ പന്തില്‍ ബാറ്റ്‌സ്മാന്‍ നേടിയ റണ്ണിന് പുറമേയാണ് അഞ്ച് റണ്ണുകള്‍ അനുവദിക്കുക. ഇതിന് പുറമേ എറിഞ്ഞ പന്ത് ഒരിക്കല്‍ കൂടി എറിയേണ്ടിയും വരും. 154ന് രണ്ട് എന്ന ശക്തമായ നിലയില്‍ നിന്നും 179ന് അഞ്ച് എന്ന തകര്‍ച്ചയെ ബംഗ്ലാദേശ് നേരിടുമ്പോഴായിരുന്നു ഈ സംഭവം.
Adjust Story Font
16