Quantcast

തെറ്റുകാരനാണെങ്കില്‍ തൂക്കിക്കൊല്ലാമെന്ന് ഷമി

MediaOne Logo

admin

  • Published:

    2 Jun 2018 1:26 AM GMT

തെറ്റുകാരനാണെങ്കില്‍  തൂക്കിക്കൊല്ലാമെന്ന് ഷമി
X

തെറ്റുകാരനാണെങ്കില്‍ തൂക്കിക്കൊല്ലാമെന്ന് ഷമി

ധൃതി പിടിച്ചാണ് ബിസിസിഐ എന്‍റെ വാര്‍ഷിക കരാര്‍ റദ്ദാക്കിയത്. തീര്‍ത്തും മാന്യമായും സത്യസന്ധമായുമാണ് എന്നും ഞാന്‍ കളിയെ സമീപിച്ചിട്ടുള്ളത്.

ഭാര്യ ഉയര്‍ത്തിയ കോഴ വിവാദവുമായി ബന്ധപ്പെട്ട് ബിസിസിഐ നടത്തുന്ന അന്വേഷണത്തില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍ തന്നെ തൂക്കി കൊല്ലാമെന്ന് പേസ് ബൌളര്‍ മുഹമ്മദ് ഷമി.

ഇന്ത്യക്കായി കളിക്കാനാകുകയെന്ന് അഭിമാനമുള്ള കാര്യമാണ്. ഓരോ തവണ കളത്തിലിറങ്ങുമ്പോഴും അത് സമ്മാനിക്കുന്ന അഭിമാനം പറഞ്ഞറിയിക്കാനാകാത്തതാണ്. ധൃതി പിടിച്ചാണ് ബിസിസിഐ എന്‍റെ വാര്‍ഷിക കരാര്‍ റദ്ദാക്കിയത്. തീര്‍ത്തും മാന്യമായും സത്യസന്ധമായുമാണ് എന്നും ഞാന്‍ കളിയെ സമീപിച്ചിട്ടുള്ളത്. ബിസിസിഐ അന്വേഷണത്തില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍ എന്നെ തൂക്കിക്കൊല്ലാം - വികാരഭരിതനായി ഷമി പറഞ്ഞു.

TAGS :

Next Story