മോ ഫറയെന്ന പറക്കുംതാരം
മോ ഫറയെന്ന പറക്കുംതാരം
ഒളിമ്പിക്സില്‍ അത്‍ലറ്റിക്സിലെ ശ്രദ്ധേയ മത്സരങ്ങളിലൊന്നാണ് പതിനായിരം മീറ്റര്‍ ഓട്ടം.
ഒളിമ്പിക്സില്‍ അത്‍ലറ്റിക്സിലെ ശ്രദ്ധേയ മത്സരങ്ങളിലൊന്നാണ് പതിനായിരം മീറ്റര്‍ ഓട്ടം. 1912ലാണ് പുരുഷന്മാരുടെ പതിനായിരം മീറ്റര്‍ മത്സരയിനമായി ഒളിമ്പിക്സില്‍ ഉള്‍പ്പെടുത്തിയത്. കഴിഞ്ഞ ഒളിമ്പിക്സിലും ലോക അത്‍ലറ്റിക് ചാമ്പ്യന്‍ഷിപ്പിലും ഒന്നാമതെത്തിയ ബ്രിട്ടന്റെ മോ ഫറ തന്നെയാണ് റയോയിലും മെഡല്‍ പ്രതീക്ഷയില്‍ മുന്നില്‍.
ഒളിമ്പിക്സില്‍ ഏറ്റവും കൂടുതല്‍ കരുത്തും കായികക്ഷമതയും ആവശ്യമായ മത്സരഇനമാണ് പതിനായിരം മീറ്റര്‍ ഓട്ടം. 1912 ലാണ് ഒളിമ്പിക്സില്‍ ആദ്യമായി പുരുഷന്മാരുടെ പതിനായിരം മീറ്റര്‍ ഓട്ടം ഉള്‍പ്പെടുത്തുന്നത്. ഫിന്‍ലന്‍ഡിന്റെ ഹെന്നസ് കൊലീമെയ്ന്‍ ആണ് ആദ്യ ദീര്‍ഘദൂര ജേതാവ്.
പിന്നീടുള്ള ഏഴ് ഒളിമ്പിക്സുകളില്‍ ഫിന്‍ലന്‍ഡ് താരങ്ങള്‍ ഒന്നാം സ്ഥാനത്തെത്തി. 1920 ആന്റ് വെര്‍പ്പ് ഒളിമ്പിക്സിലാണ് പാവോ നൂര്‍മിയെന്ന പറക്കും ഫിന്നിന്റെ ഉദയം. 1928ലെ ആംസ്റ്റര്‍ഡാം ഒളിമ്പിക്സിലും പാവോ നൂര്‍മി സ്വര്‍ണം നേടി. 1968 മുതല്‍ ഈ ഇനം ആഫ്രിക്കന്‍ രാജ്യങ്ങള്‍ കുത്തകയാക്കാന്‍ തുടങ്ങി. 1968ല്‍ കെനിയന്‍ താരം നഫ്ത്താലി ടെമു സ്വര്‍ണം നേടി. 1980 മോസ്കോയില്‍ വെച്ചാണ് എത്യോപ്പക്കാര്‍ തുടങ്ങുന്നത്. മിറുട്ട്സ് യിഫ്റ്ററായിരുന്നു പട്ടിണിയെയും പ്രതികൂല സാഹചര്യങ്ങളെയും ഓടിത്തോല്‍പ്പിച്ചത്. 1994 അറ്റ്‍ലാന്‍റയില്‍ വെച്ചാണ് ഹെയ്ലി ഗെബ്രിസലാസിയെന്ന അതികായന്‍ രംഗത്ത് വരുന്നത്. സിഡ്നിയിലും ഗബ്രിസലാസി തന്നെ ഒന്നാമതെത്തി. 2004ല്‍ കെനെനിസ ബെക്കലെ വന്നു ഗബ്രിസലാസിയുടെ പിന്‍ഗാമിയായി. 2008 ബിജീങിലും ബെക്കലെ ഒന്നാമതെത്തി. കഴിഞ്ഞ വര്‍ഷം ആഫ്രിക്കന്‍ കുത്തക അവസാനിപ്പിച്ച് ബ്രിട്ടന്റെ മോ ഫറ ജേതാവായി. കഴിഞ്ഞ ലോക അത്‍ലറ്റിക്ക് മീറ്റിലും ഒന്നാമതെത്തിയ മോ ഫറ തന്നെയാണ് റയോയിലും സ്വര്‍ണ പ്രതീക്ഷയില്‍ മുമ്പില്‍.
ലോക അത്‍ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ രണ്ടാം സ്ഥാനത്തെത്തിയ കെനിയന്‍ താരം ജെഫറ കാംവറര്‍ ഫറക്ക് വലിയ വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. കെനിയന്‍ താരം പോള്‍ താനുയിയും മെഡല്‍ പ്രതീക്ഷയുള്ള താരമാണ്. എന്നാല്‍ എത്യോപ്യന്‍ താരങ്ങള്‍ തന്നെയാണ് ഇപ്പോഴും ഈ ഇനത്തില്‍ റെക്കോര്‍ഡുകള്‍ കൈവശം വെക്കുന്നത്. മികച്ച സമയം ഇപ്പോഴും ബെക്കലെയുടെ പേരിലാണ്. ഗെബ്രിസലാസി രണ്ടാം സ്ഥാനത്തും കെനിയയുടെ പോള്‍ ടെര്‍ഗറ്റ് രണ്ടാമതുണ്ട്.
Adjust Story Font
16