ധോണിക്കായി വിസില്‍ പോട്ട് ചെന്നൈ ആരാധകര്‍
ധോണിക്കായി വിസില്‍ പോട്ട് ചെന്നൈ ആരാധകര്‍
ധോണിയുടെ സാന്നിധ്യം മാത്രം കണക്കിലെടുത്ത് പൂനൈക്ക് വിസിലടിച്ച് ആശ്വാസം കണ്ടെത്താനുള്ള ശ്രമത്തിലാണ് ആരാധകരില്‍ ചിലര്‍.
ഇന്ത്യന്‍ നായകന്‍ മഹേന്ദ്രസിങ് ധോണിയും ചെന്നെയും തമ്മിലുള്ള ബന്ധം വാക്കുകള്‍ക്ക് അപ്പുറത്താണ്. സിനിമാതാരങ്ങളെ വെല്ലുന്ന പിന്തുണയാണ് ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്സിന്‍റെ നായകന്‍ കൂടിയായ ധോണി തമിഴ് മണ്ണില്‍ സ്വന്തമാക്കിയിട്ടുള്ളത്. രണ്ട് വര്‍ഷത്തെ വിലക്കോടെ ചെന്നൈ സൂപ്പര്‍ കിങ്സ് ഐപിഎല്ലിന് പടിക്ക് പുറത്തായെങ്കിലും ധോണിക്കും റൈസിങ് പൂനൈ സൂപ്പര്‍ ജയിന്‍റ്സിനും പിന്തുണ നല്‍കി ആശ്വാസം കണ്ടെത്തുകയാണ് ചെന്നൈ ടീമിന്‍റെ ആരാധകര്‍.
മഞ്ഞക്കുപ്പായത്തിലല്ലാതെ ആദ്യമായി ഐപിഎല്ലില്‍ ഒരു മത്സരത്തിനിറങ്ങുന്നത് തന്നെ സംബന്ധിച്ചിടത്തോളം വികാരനിര്‍ഭരമായ ഒരു നിമിഷമായിരുന്നുവെന്ന് ധോണി തന്നെ ആദ്യ മത്സരത്തിനു ശേഷം വ്യക്തമാക്കുകയും ചെയ്തിരുന്നു. മുംബൈക്ക് ഒരു സച്ചിനും കൊല്‍ക്കൊത്തക്ക് ഒരു സൌരവ് ദാദയും ഒക്കെയുള്ള സമയത്താണ് ഐപിഎല്ലിന്‍റെ തുടക്ക കാലത്ത് ചെന്നൈയും കളം പിടിച്ചത്. കാലക്രമേണ ധോണിയും സംഘവും ചെന്നൈയുടെ മനം കവര്‍ന്നതും ഇന്ത്യയുടെ വിജയനായകന്‍ എന്നതിലുപരിയായി തങ്ങളുടെ പ്രിയ നായകനായി ധോണിയെ ചെന്നൈ നഗരം നെഞ്ചിലേറ്റിയതും ചരിത്രം.
ചെന്നൈ ടീം ഇല്ലാത്ത ഐപിഎല്‍ തമിഴ്നാടിന്‍റെ തലസ്ഥാന നഗരിക്ക് കടുത്ത നിരാശയാണ് സമ്മാനിച്ചിട്ടുള്ളത്. ധോണിയുടെ സാന്നിധ്യം മാത്രം കണക്കിലെടുത്ത് പൂനൈക്ക് വിസിലടിച്ച് ആശ്വാസം കണ്ടെത്താനുള്ള ശ്രമത്തിലാണ് ആരാധകരില്‍ ചിലര്‍. രണ്ട് വര്‍ഷത്തെ വിലക്ക് പൂര്‍ത്തിയാക്കി ധോണിയും സംഘവും വീണ്ടും കളംപിടിക്കുന്ന ദിവസത്തിനായി കാത്തിരിക്കുകയാണ് അവര്‍.
ചെന്നൈയും പൂനൈയും തമ്മില്‍ അധിക ദൂരമില്ലെന്ന് വ്യക്തമാക്കുന്ന ചില വീഡിയോകളും ആരാധകര്‍ പുറത്തിറക്കിയിട്ടുണ്ട്. അധോലോക നേതാവും ഓട്ടോ ഡ്രൈവറുമായി സ്റ്റൈല്‍ മന്നന്‍ രജനീകാന്ത് അരങ്ങ് തകര്‍ത്ത ബാഷയെ കൂട്ടുപിടിച്ച് പൂനൈ ടീം ചെന്നൈയുടെ മറ്റൊരു പതിപ്പാണെന്ന സന്ദേശം നല്‍കുന്ന വീഡിയോയയാണ് ഇതില്‍ രസകരം.
Chennai Super Kings 2.0. (Basha ) da !!It's not gonna be Rising Pune Supergiants. It's gonna be Chennai Super Kings 2.0. GOOSEBUMPS OVERLOADED VIDEO B| video via : Video Memes
Posted by Kadupethurar My Lord on Saturday, April 9, 2016
Adjust Story Font
16