Quantcast

കോഹ്‌ലിക്കും കൂട്ടര്‍ക്കും ബിസിസിഐ ലോട്ടറി ലഭിച്ചതിന്‌ പിന്നില്‍ ധോണിയുടെ നിസ്വാര്‍ഥത

MediaOne Logo

Subin

  • Published:

    3 Jun 2018 11:57 AM GMT

കോഹ്‌ലിക്കും കൂട്ടര്‍ക്കും ബിസിസിഐ ലോട്ടറി ലഭിച്ചതിന്‌ പിന്നില്‍ ധോണിയുടെ നിസ്വാര്‍ഥത
X

കോഹ്‌ലിക്കും കൂട്ടര്‍ക്കും ബിസിസിഐ ലോട്ടറി ലഭിച്ചതിന്‌ പിന്നില്‍ ധോണിയുടെ നിസ്വാര്‍ഥത

പുതിയ കരാറിന്‌ പിന്നിലെ ചര്‍ച്ചകളിലും മറ്റും സജീവമായിരുന്ന ധോണിയെ പക്ഷേ എ പ്ലസ്‌ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ല...

ഇന്ത്യന്‍ ക്രിക്കറ്റ്‌ താരങ്ങളുമായുള്ള ബിസിസിഐയുടെ പുതുക്കിയ കരാര്‍ ബുധനാഴ്‌ചയാണ്‌ പ്രഖ്യാപിച്ചത്‌. ഏഴ്‌ കോടി രൂപയാണ്‌ ഏറ്റവും മുന്തിയ എ പ്ലസ്‌ വിഭാഗത്തില്‍ പെടുന്ന കളിക്കാര്‍ക്ക്‌ ലഭിക്കുക. പുതിയ കരാറിന്‌ പിന്നിലെ ചര്‍ച്ചകളിലും മറ്റും സജീവമായിരുന്ന ധോണിയെ പക്ഷേ എ പ്ലസ്‌ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

ക്യാപ്‌റ്റന്‍ കോഹ്‌ലി, രോഹിത്‌ ശര്‍മ, ശിഖര്‍ ധവാന്‍, ഭുവനേശ്വര്‍ കുമാര്‍, ജസ്‌പ്രീത്‌ ബുംറ എന്നിവരാണ്‌ ബിസിസിഐ പ്രഖ്യാപിച്ച എ പ്ലസ്‌ വിഭാഗത്തിലുള്ളത്‌. ധോണിയെ ഈ വിഭാഗത്തില്‍ ഉള്‍പ്പെടുത്താത്തതിനും ബിസിസിഐക്ക്‌ കാരണമുണ്ട്‌. കൂടുതല്‍ ടീമിന്‌ വേണ്ടി കളിക്കുന്നവര്‍ക്ക്‌ കൂടുതല്‍ പണം കിട്ടും. മൂന്ന്‌ ഫോര്‍മാറ്റിലും ഒരേ പോലെ കളിക്കുന്നവരെ മാത്രമാണ്‌ എ പ്ലസ്‌ കാറ്റഗറിയിലേക്ക്‌ പരിഗണിച്ചിട്ടുള്ളത്‌. ഈ മാനദണ്ഡങ്ങളനുസരിച്ച്‌ 2014ല്‍ ടെസ്‌റ്റില്‍ നിന്നും വിരമിച്ച ധോണിയെ സ്വാഭാവികമായും എ പ്ലസ്‌ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയുമില്ല. ധോണിയുടേയും കോഹ്‌ലിയുടേയും അഭിപ്രായം പരിഗണിച്ചായിരുന്നു ഈ തീരുമാനം.

നേരത്തെ എ, ബി, സി എന്നിങ്ങനെ മൂന്ന്‌ വിഭാഗങ്ങളായാണ്‌ കളിക്കാരെ തരം തിരിച്ചിരുന്നത്‌. എ വിഭാഗത്തിലുള്ളവര്‍ക്ക്‌ രണ്ട്‌ കോടിയും ബി വിഭാഗക്കാര്‍ക്ക്‌ ഒരു കോടിയും സി വിഭാഗത്തിന്‌ അമ്പത്‌ ലക്ഷവുമായിരുന്നു പ്രതിഫലം. ഇതാണ്‌ യഥാക്രമം അഞ്ച്‌ കോടി(എ), മൂന്ന്‌ കോടി(ബി), ഒരു കോടി(സി) എന്നിങ്ങനെയാക്കി വര്‍ധിപ്പിച്ചത്‌. ഇതിനു പുറമേ ഏഴ്‌ കോടി പ്രതിഫലം നല്‍കുന്ന എ പ്ലസ്‌ എന്നൊരു വിഭാഗം കൂടി രൂപീകരിക്കുകയാണ്‌ ബിസിസിഐ ചെയ്‌തിരിക്കുന്നത്‌.

നിലവിലെ വിഭാഗത്തിന്‌ പുറമേ എ പ്ലസ്‌ എന്നൊരു വിഭാഗം കൂടി ഉണ്ടാക്കുകയെന്ന ആശയം ധോണിയും കോഹ്‌ലിയുമാണ്‌ അവതരിപ്പിച്ചത്‌. ടെസ്റ്റിലും ഏകദിനത്തിലും ട്വന്റി 20യിലും ഒരേപോലെ കളിക്കുന്ന ആദ്യ പത്ത്‌ റാങ്കിനുള്ളിലെ കളിക്കാരെ മാത്രമാണ്‌ ഈ വിഭാഗത്തിലേക്ക്‌ പരിഗണിച്ചത്‌. എ പ്ലസ്‌ വിഭാഗത്തില്‍ സ്ഥിരമായ സ്ഥാനമുണ്ടാകില്ല. മോശം പ്രകടനം നടത്തിയാല്‍ കളിക്കാരെ തരം താഴ്‌ത്തുകയും ചെയ്യുമെന്നും ബിസിസിഐ ഇടക്കാല സമിതി അധ്യക്ഷന്‍ വിനോദ്‌ റായ്‌ വ്യക്തമാക്കിയിട്ടുണ്ട്‌. മുന്‍ ഇന്ത്യന്‍ ക്യാപ്‌റ്റന്‍ ധോണിയുടെ നിസ്വാര്‍ഥമായ ഇടപെടലുകള്‍ കൂടി എ പ്ലസ്‌ വിഭാഗം രൂപീകരിക്കാന്‍ നിര്‍ണ്ണായകമായി. 2017 ഒക്ടോബര്‍ മുതല്‍ 2018 സെപ്‌തംബര്‍ വരെയാണ്‌ വാര്‍ഷിക കരാറിന്റെ കാലാവധി.

TAGS :

Next Story