Quantcast

രാജസ്ഥാന്‍ റോയല്‍സിന് അഞ്ചാം ജയം

MediaOne Logo

Jaisy

  • Published:

    3 Jun 2018 9:22 AM GMT

രാജസ്ഥാന്‍ റോയല്‍സിന് അഞ്ചാം ജയം
X

രാജസ്ഥാന്‍ റോയല്‍സിന് അഞ്ചാം ജയം

ചെന്നൈ സൂപ്പര്‍ കിങ്സിനെ നാല് വിക്കറ്റിനാണ് തോല്‍പ്പിച്ചത്

ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന് അഞ്ചാം ജയം. ചെന്നൈ സൂപ്പര്‍ കിങ്സിനെ നാല് വിക്കറ്റിനാണ് തോല്‍പ്പിച്ചത്. ചെന്നൈ ഉയര്‍ത്തിയ 177 റണ്‍സ് വിജയലക്ഷ്യം ഒരു പന്ത് ശേഷിക്കെ രാജസ്ഥാന്‍ മറികടന്നു. 95 റണ്‍സുമായി പുറത്താകാതെ നിന്ന ജോസ് ബട്ട്‍ലറാണ് രാജസ്ഥാന് ജയം സമ്മാനിച്ചത്

ആദ്യം ബാറ്റ് ചെയ്ത ചെന്നൈ നാല് വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സ് നേടിയിരുന്നു. ചെന്നൈക്കായി സുരേഷ് റെയ്ന അര്‍ധ സെഞ്ച്വറി നേടി. ജയത്തോടെ രാജസ്ഥാന്‍ പ്ലേ ഓഫ് സാധ്യത സജീവമാക്കി. ഇന്ന് കൊല്‍ക്കത്ത പഞ്ചാബിനെയും ഡല്ഹി - ബാംഗ്ലൂരിനെയും നേരിടും.

TAGS :

Next Story