Quantcast

ഇത് മലേഷ്യന്‍ ഗ്രാന്‍പ്രീയുടെ അവസാന ഓട്ടം

MediaOne Logo

Alwyn K Jose

  • Published:

    4 Jun 2018 10:19 AM GMT

ഇത് മലേഷ്യന്‍ ഗ്രാന്‍പ്രീയുടെ അവസാന ഓട്ടം
X

ഇത് മലേഷ്യന്‍ ഗ്രാന്‍പ്രീയുടെ അവസാന ഓട്ടം

ഗ്രാന്‍പ്രീ നടത്താനുള്ള ചെലവ് ഉയര്‍ന്നതും ടിക്കറ്റ് വില്‍പ്പനയിലെ കുറവുമാണ് ഇനി മുതല്‍ ഗ്രാന്‍പ്രീ വേണ്ടെന്ന് വെയ്ക്കാനുളള തീരുമാനമെടുക്കാന്‍ കാരണം.

അടുത്ത വര്‍ഷം മുതല്‍ മലേഷ്യന്‍ ഗ്രാന്‍പ്രീ ഉണ്ടാകില്ലെന്ന് മലേഷ്യന്‍ പ്രധാനമന്ത്രി നജീബ് റസാഖ്. ഗ്രാന്‍പ്രീ നടത്താനുള്ള ചെലവ് ഉയര്‍ന്നതും ടിക്കറ്റ് വില്‍പ്പനയിലെ കുറവുമാണ് ഇനി മുതല്‍ ഗ്രാന്‍പ്രീ വേണ്ടെന്ന് വെയ്ക്കാനുളള തീരുമാനമെടുക്കാന്‍ കാരണം.

കഴിഞ്ഞ 19 വര്‍മായി ഫോര്‍മുല വണ്‍ കലണ്ടറിലുള്ള മലേഷ്യന്‍ ഗ്രാന്‍പ്രീയിലെ അവസാന ഓട്ടമായിരിക്കും ഈ വര്‍ഷത്തേത്. അടുത്ത വര്‍ഷം മുതല്‍ ഗ്രാന്‍പ്രീ വേണ്ടെന്നുള്ളത് മന്ത്രിസഭയെ ഒന്നടങ്കമെടുത്ത തീരുമാനമാണ്. മത്സരയോട്ടത്തില്‍ നിന്നും ലാഭമൊന്നും ലഭിക്കുന്നില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. 1999 ലാണ് മലേഷ്യന്‍ ഗ്രാന്‍പ്രീ ആരംഭിച്ചത്. മലേഷ്യയിലെ സെപാംഗ് സര്‍ക്യൂട്ടിലായിരുന്നു ഈ മത്സരയോട്ടം. ഗ്രാന്‍പ്രീയുടെ ആദ്യ വര്‍ഷങ്ങളില്‍ സാമ്പത്തികമായ നേട്ടമുണ്ടായി. എന്നാല്‍ തിരിച്ച് ലാഭമൊന്നും ലഭിക്കുന്നില്ലെന്ന് മലേഷ്യയുടെ ടൂറിസം, സാംസികാരിക മന്ത്രി നസ്രി അസിസി പറഞ്ഞു. അതേസമയം, അടുത്ത സീസണിലും 21 റേസുകള്‍ ഉണ്ടാകുമെന്ന് എഫ് വണ്ണിന്റെ കൊമേഴ്‌സ്യല്‍ തലവന്‍ ഷോണ്‍ ബ്രാച്ചെസ് പറഞ്ഞു. ഇങ്ങനെ വന്നാല്‍ 10 വര്‍ഷങ്ങള്‍ക്ക് ശേഷം ഫ്രഞ്ച് ഗ്രാന്‍പ്രീ തിരിച്ചുവരുമെന്നും അദ്ദേഹം വിശദീകരിച്ചു.

Next Story